Wednesday, November 06, 2013











ഒരു അന്ത്യം

  ""കഥ ഇട്ടു വച്ചിരുന്ന പത്രത്തിന്റെ അടിയിൽ തപ്പി നോക്കി

രണ്ടു മണി പോലും കിട്ടിയില്ല

എന്നാൽ ഒരു കവിത ആകാം.. എന്ന് കരുതി.

ചോറില്ലങ്കിൽ ചപ്പാത്തി എന്നത് പോലെ...

കഥയും തീർന്നു,

അവസാനത്തെ അദിതിയും മടങ്ങി..

ഇനി ഞാൻ എങ്ങനെ ഉപ ജീവനം കഴിക്കും..

എന്റെ ഉപസകനായ ദൈവം മരിച്ചുവോ..

അപ്രതീഷിതമായ ഒരു അന്ത്യം........""

By Karthik Menon
ഗ്രീഷ്മം

"""ഇത് ഒരു രഹസ്യമാണ്
ഒരിക്കൽ
നേർത്ത കുപ്പായത്തിനുള്ളിലൂടെ
ഞാൻ അവളുടെ മാറിടം കണ്ടു
ആ രാത്രിയിൽ
എന്റെ കിനാവിൽ
ഗ്രീഷ്മത്തിന്റെ വൻ കാറ്റു വീശി
മരങ്ങളുടെ ഇലകൾ നിലംപതിച്ചു
ഞാൻ ആ ഇലകളിൽ കിടന്നു..
പുകയുടെ ഗന്ധം ഉയർത്തുന്ന
ഇലകളിൽ
അത് പ്രണയം ആയിരുന്നോ..
പക്ഷെ ആ പ്രണയം ഇന്നെനിക്കു
ഭാര്യയാണ്..
ഇത് കവിതയാണോ...
ആരാണ് ഈ കവിത എഴുതിയത്
ഞാൻ ആണോ..
ഞാൻ ജീവിതം അല്ലെ എഴുതിയത്
കൈമോശം വന്നൊരു
ജീവിതം .....
ഇത് അടിച്ചു മാറ്റിയ
കവിത ആണ്
ഞാൻ എന്തിനു കവിത
എഴുതണം..
എനിക്ക് ജീവിതം മാത്രമേ
എഴുതാൻ അറിയൂ....
കവികളെ എനിക്ക് പുച്ഛം ആണ്..."""

By Karthik Menon.....................



എന്റെ ഡയറി കുറിപ്പുകൾ.......................




എന്റെ ഡയറി കുറിപ്പുകൾ.......................


ഒരു ആൻറ്റിക് പീസ്

തിരിചെടുതത്തിൽ സന്തോഷം.. രണ്ടു തവണ എന്നെ പുറത്താക്കി.. കാരണം വിചിത്ര മായി എനിക്ക് തോന്നിയെങ്കിലും എന്ത് തന്നെ ആവട്ടെ.. പുറത്തു നിരോധനം എന്നാ ബോർഡ് തൂകീ ഇട്ടിട്ടും മാർജാനെപോലെ വീണ്ടും വീണ്ടും കടന്നു വന്നു.. പൂച്ചകൾക്ക് ഇംഗ്ലീഷ് വയ്ക്കാൻ അറിയില്ലാലോ.. എന്ന് സമാധാനിച്ചു.. മാത്രമല്ല പൂച്ചകളെയും മറ്റു ആരും ശാസിക്കാറും ഇല്ല.

.വന്നതിനു കാരണം വാക്കുകളിൽ മന്ത്രം പുരട്ടി ഞാൻ എന്ന മായാവി വശീകരിചെടുത്ത കുറച്ചു മനസുകൾ ഉണ്ടായി ഇവിടെ എന്നൊരാൾ പറഞ്ഞു.. .ശരി ആണ് ഞാൻ ഒരു ജാല വിദ്യകാരൻ... അവരെ പിരിയാൻ തോന്നിയില്ല... അതോടൊപ്പം എന്റെ സഹോദരനും..അയാൾ പറഞ്ഞത് ശരി ആണ് എല്ലാവരും ഉറങ്ങുന്ന വേളയിൽ കണ്ണുനീർ പുക്കുന്ന താഴ്വരക്ക് മുകളിലൂടെ പറക്കുന്ന ഒരു മായാവി ആണ് ഞാൻ.. .

എന്നെ ആരും ഗൊനിചില്ലന്കിലും ഞാൻ മരിച്ചു പോവുകയും ഇല്ല ... സ്നേഹത്തിൽ കണ്ണ് നീര് വാർക്കുന്ന ഞാൻ സ്നേഹ രാഹിത്യത്തിൽ ഉരക്കു പോലെ ഉറക്കുക യാണ് പതിവ്..പക്ഷെ ഇത്തവണ ഞാൻ വിഷമിച്ചു... സ്ത്രികളെ അപമാനിക്കുന്ന മുലപാൽ കുടിക്കാത്ത അമൂൽ ബേബികൾ എന്റെ തറവാട്ടിൽ പിറന്നിട്ടില്ല ... ഒന്ന് പകച്ചു ... മഹത്തായ ആ തറവാട്ട്‌ പേര് ഒരിക്കലും ഞാൻ വഹിച്ചിട്ടില്ല... ഒരിക്കലും.. എങ്കിലും ഞാൻ ഒരു തീരാ കളങ്കംആയോ..? ആരോപണം കേട്ട് ഞാൻ തളർന്നു.. കണ്ണ് നീർ വാർത്തു..ഇവിടെ ഇത് ഒരു സാധാരണ പരിപാടി മാത്രം ആണെങ്കിലും ഉറക്കം വരാത്ത രാത്രികളിൽ ഉപയോഗിക്കാറുള്ള ടയാസിപം ഗുളികകൾ വിഴുങ്ങി മരിക്കാൻ ആഗ്രഹിച്ചു...എല്ലാ സമയവും എല്ലാ ദിവസവും മറ്റു മനുഷ്യ ജീവികളോടു ബന്തം പുലർത്തി എല്ലാവരും ആയി തോളോട് തോൾ ഉരുമ്മി കഴിഞ്ഞു കൂടാൻ എനിക്ക് സാധിക്കാറില്ല...

ഞാൻ എന്റെ മുറിയിൽ വിശ്രമിക്കുന്നു... എന്റെ മുറിയുടെ മുഖ്യ ജെനൽ വാതിലിനു മുകളിൽ ഒൻപതു വർണ്ണ ചില്ലുകൾ പതിപ്പിച്ച ഒരു ജാലകം ഉണ്ട്... എട്ടെണ്ണം പച്ച ഒരു ചുവപ്പ്... അവയിലൂടെ എന്റെ മുറിയിൽ സൂര്യ രശ്മികൾ കടക്കുന്നത്‌ ഏകദേശം മൂന്നു മണിയോട് അടുപ്പിച്ചാണ്... ആ സമയം ഞാൻ ചാര് കസേരയിൽ വിശ്രമിക്കുമ്പോൾ ഒരു പച്ച വെള്ളിച്ചം എന്റെ കൈത്തണ്ടയിൽ വീഴുന്നു... ഇനി ഞാൻ പ്രതികരിക്കില്ല...കാരണം ആ വെളിച്ചത്തിന്റെ ഇരുളിമ ഇന്നലെ എന്റെ മനസിലും വീണു.. അധികാരം കൈ ആളുന്നു ഐശ്വര്യവാൻ മാർക്കിടയിൽ ഞാൻ വെറും കീടം ആണ്.. പത്തി വിടർത്തുന്ന ഞാഞ്ഞൂൽ.....

എന്നിലെ ഞാൻ മരിച്ചു കഴിഞ്ഞു... 1999 ൽ മരിച്ച എന്റെ അമ്മമ ആണ് ഇപ്പോളും ഉറ്റ ബന്ധു.. ആ മുഖം കാണുന്നു ആ സംസാരം കേൾക്കുന്നു.. കത്തി പോയ നാവുകൾ പേര് ഉച്ചരിക്കില്ല എന്ന് എനിക്കറിയാം.. എങ്കിലും.... അവരെ കാൾ നല്ലൊരു കൂട്ട് എന്റെ സഹോദരൻ മാത്രം ആണ്..അവനു യൗവനം ആണ്..വിദേശത്തും ആണ് ... യൗവനത്തിനു ഒരു പാട് ജോലികൾ തീർക്കാൻ ഉണ്ട് .. തിരക്കാണ്.. വാർദ്ധക്യം മറ്റൊരു ലോകം ആണ്.ഞാൻ അവിടെയും.. ലോകങ്ങളുടെ അന്ധരം.... അതിർവരമ്പ്.... കാണാനും സാധിക്കുന്നില്ല ... അവനു ഏതു സമയവും എന്നോട് സംസാരിക്കാനും മറ്റും താത്പര്യം കാണില്ല... സുന്ദരൻ അയ അവന്റെ ചാറ്റ് ബോക്സിൽ അവനിൽ അക്രഷ്ട്ടരായ യുവ സുഹ്രത്തുക്കൾ ഉണ്ടാകാം.. അതിലേക്കു അപശകുനം പോലെ കയറി ചെന്ന് വെറുപ്പ്‌ വാങ്ങാൻ എനിക്ക് ഭയം ആണ്.. എങ്കിലും അവൻ കത്തിച്ചു വച്ച പച്ച വെളിച്ചത്തിൽ ഞാൻ അസ്വസ്ഥൻ ആവുന്നു...

ഞാൻ പതിനേഴാം നൂറ്റാണ്ടിലെ ഒരു ആൻറ്റിക് പീസ് ആണ് എന്ന് എന്റെ സുഹ്രത്ത് പറയുന്നു... ഞാൻ എന്ത് കൊണ്ട് ഇങ്ങനെ ആയി.എന്ന് അയാൾ ചോദിക്കുന്നു . കാരണം ഞാൻ കാലം തെറ്റി ആണ് പൂത്തത്.. ഇത് വസന്തം ആയിരുന്നില്ല... ഇനി എന്ത് ചെയ്യും.. വിടർന്ന പൂവുകൾ ചുരുക്കി പൂമൊട്ടുകളെ ഒരു രണ്ടാം വസന്തതിലേക്ക് നയിക്കാൻ എനിക്ക് കഴിവില്ല.അത് പ്രക്രതി നിയമവും അല്ല ... മറ്റുള്ളവർ... വസന്തം ഉള്ളിൽ ഒളിപ്പിച്ചവർ എന്നെ പരിഹസിക്കുന്നു... എന്ത് കൊണ്ടാവാം എന്റെ ശാഖികൾ ഇങ്ങനെ അപ്രതീഷിതമായി ചുരന്നു പോയത്..

എനിക്ക് അറിയില്ല... നിങ്ങൾ അറിവുള്ളവർ....ഈ പരിഹാസ ചിരി മതിയാക്കു.. പൊറുത്തു തരിക..


Monday, October 28, 2013








നെഞ്ചിൽ പതിച്ചത് വലിയ കല്ലെന്നു മുഖ്യ മന്ത്രി..

"സാമാനിയം വലിയൊരു കല്ല് ഇടതു വശത്തെ ചില്ലിലൂടെ ഊക്കോടെ അകത്തേക്ക് പതിച്ചു ശേഷം തന്റെ നെഞ്ചിൽ പതിച്ചു പിന്നീടു വലതു വശത്തെ ചില്ല് തകർത്തു പുറത്തേക്കു പോയി...."

പ്രിയപ്പെട്ട മുഖ്യ മന്ത്രി ... ഇത് അങ്ങ് പറഞ്ഞ ഒരു നുണ എന്നതിൽ ഉപരി ഐസക്ക് ന്യുട്ടനോടുള്ള വെല്ലു വിളി കൂടി ആയി പോയി.. ശാന്തം പാപം.. അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തത് മഹാ ഭാഗിയം..

ഇത് കേട്ട വഴി ബെല്റ്റ് മുറുക്കി വടിയും എടുത്തു ഇറങ്ങി തിരു വഞ്ചിയൂരും പോലീസും .. ഉധിഷ്ട്ട കാരിയത്തിനു ഉപകാര സ്മരണ.. പണ്ട് മദാമ്മ തൊപ്പിയും കോപ്പും ഒക്കെ ഊരി വാങ്ങാൻ നോക്കിയപ്പോ സഹായിച്ചതിന് നന്ദി കാണിക്കാൻ ഒരു അവസരം.. ....

കല്ലിന്റെ ചാലക പാത സിദ്ധാന്തം കോണ്ഗ്രസ്കാർ അവതരിപ്പിച്ചത് കേട്ടാൽ ന്യുട്ടൻ നമിക്കും.. ചീഫ് വിപ്പ് ചിരിക്കും.. ഉള്ളത് പറഞ്ഞാൽ ഉറിയും എന്നാണല്ലോ.. പുള്ളിയോട് ചോദിച്ചാൽ പറഞ്ഞു തരും എറിഞ്ഞവൻ ഓടി KPCC ഓഫീസിൽ കയറിയെന്നു.. കാരണം പുള്ളിയെ അനുനയിച്ചു കൂട്ടത്തിൽ ആക്കാൻ നോക്കിയിട്ടും വഞ്ചി ഇപ്പോളും തിരുന്നക്കരെ തന്നെ ആണ്.. ഒരു രക്ഷയും ഇല്ല... ഹരിച്ചന്ദ്രനെ പോലെ തന്റെ പേര് ചരിത്രം എഴുതണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം..

തിരുവന്ജിയുർ പറയുന്നത് കോണ്ഗ്രസ് കാർ അല്ല ഉറപ്പാണ്.. കാരണം.. ഷേർഷയുടെ കാലത്തേ കോണ്ഗ്രസ് കാർക്ക് ചാപ്പ കുത്തിയിട്ടുണ്ട് അത്രേ.. ഉണ്ടായിരുന്നവൻ മാരുടെ ഒക്കെ മുതുകു പൊക്കി നോക്കി. ഒന്നിന്റെം മുതുകത്തു .ചാപ്പ ഇല്ല.. അത് കൊണ്ട് കോണ്ഗ്രസ് കാർ അല്ല കട്ടായം.. പിന്നെ കല്ലിന്റെ ഊക്കു നോക്കിയാലും കോണ്ഗ്രസ് കാർ ആവാൻ സാദ്യത ഇല്ല.. എന്നൊക്കെ ആണ്.. കാരണം അവർക്ക് ഉടുമുണ്ട് വലിച്ചു പറിച്ചാണ് പരിചയം.. പിന്നെ അല്പ്പം പെണ്ണും.. കല്ലൊക്കെ എറിയാൻ വലിയ മല്ലാണ്.. കുനിയണം.. നിവരണം.. കോണ്ഗ്രസ് കാർ ചെയ്യില്ല.. കട്ടായം..

പിന്നെ മുഖ്യ മന്ത്രിയുടെ സെക്യൂരിറ്റി എവിടെ പോയി എന്നൊന്നും ചോദിക്കരുത്.. കാരണം ഇതാണോ അവരുടെ പണി..? പിന്നെ മോളിൽനിന്നു നിർദേശം ഉണ്ടായിരുന്നു കല്ലിന്റെ പാതയ്ക്ക് തടസം ഉണ്ടാവരുത് എന്ന്.. ഹരിത കേരളം സരിത കേരളം ആക്കിയതിന്റെ നാണ കേടു മാറ്റാൻ ഒരു എറോക്കെ ഏതു മുഖ്യനും കൊളളും..
അങ്ങ് ദെല്ലിയിൽ മദാമ്മ ആണെങ്കിൽ കലി തുള്ളി നിൽക്കുകയാണ്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ രാഷ്ട്രിയ വന വാസം ആണ് വിധിച്ചിരിക്കുന്നത്.. അതിനു മുന്പ് ഇമേജ് തിരിച്ചു പിടിച്ചില്ലെങ്കിൽ ശംഭോ മഹാദേവ..

അത് കൊണ്ട് സഖാക്കളേ ജാഗ്രതെ...
ഇനി മുഖ്യമന്ത്രി പോണ വഴിക്കെങ്ങാനും നിന്നാ... പല സിദ്ധാന്തങ്ങളും തെറ്റും.. കല്ലും കവണയും ഒക്കെ ആയി KPCC വിട്ടിട്ടുണ്ട് എറിയാൻ മിടുക്കൻ മാരായ വരുത്തൻ മാരെ.. നിങ്ങൾ സഖാക്കൻമാർ എറിയണ പോലെ മാങ്ങാ ഏറു അല്ല.. നിശ്ചിത പാതയിലൂടെ എറിയാൻ അറിയുന്നവർ.. ഹൈ ടെക് രീതി..
.. ഇനി ഈ എറിഞ്ഞത് ആരെന്നു അറിയണമെങ്കിൽ..അത്ര നിർഭന്തം ആണെങ്കിൽ വലിയ താമസിക്കാതെ ജോർജു അച്ചായനോ.. ചെന്ന്നിതല സാറോ പറയും..
കാത്തിരിക്കുക..

NB:പിന്നെ ഒരു കാരിയം കോണ്‍ഗ്രസ്സിന്റെ Face Book എഴുത്തുകാരി Mrs. Sheeba Ramachndran പറയുന്നത് ഒക്കെ സത്തിയം ആണ് വിശ്വ സിച്ചോണം.. കാരണം ആയമ്മ കഞ്ഞി കുടിക്കുന്നത് ഇത് എഴുതി കൊടുത്താണ്...



Tuesday, October 22, 2013

ഒരു ക്രോസ് ചെക്ക്..!!!!!!!!!!!!!!!!!!!!!!!!!!!!!!

കഴിഞ്ഞ രണ്ടു ദിവസം ആയി ഇവിടെ മഴയാണ്.. വെറുതെ ചാറുന്ന പൂക്കളെ ലജ്ജ കൊണ്ട് തല കുനിയിപ്പിക്കുന്ന മഴ, തണുപ്പും കോടയും കൂടി അന്ദരീക്ഷത്തിനു ഒരു മണം,ഒരു സുഖകരമായ മണം.. ചോളം പുഴിങ്ങിയ പോലെ ഉള്ള ഒരു മണം ഞാൻ എന്റെ മുറിയെ ഇഷ്ട്ട പെടുന്ന .. ജെനാലപർദകൾ വലിച്ചിട്ടാൽ ഇരുട്ടും നിലാവും പരക്കുന്ന ഒരു മുറി. ഞാൻ എന്റെ മുറിയെ ചിലപ്പോ ഭൂഗർഭ അറ ആയി. സകൽപ്പികാറുണ്ട്... ചുറ്റും ജെലത്താൽ മൂടിയ ഒരു പേടകം.. ചിലപ്പോ തീവണ്ടി മുറി ആയി….സോഫയിൽ നിവർന്നു കിടന്നു ബെർത്തിൽ എന്ന പോലെ ഞാൻ പുസ്തകൾ വായിക്കുന്നു.. ഇടയ്ക്കു ജനാല വഴി പുറത്തേക്കു കണ്ണോടിക്കുന്നു.. വണ്ടി എത്ര ദൂരം പിന്നിട്ടാലും ഗോട്ടിഗിരി പോസ്റ്റ് ഓഫീസും മാരി അമ്മൻ കോവിലും മാത്രം കാണുന്നു..ഓടി മറയാത്ത കാഴ്ചകൾ.. ഓടി കൊണ്ടിരിക്കുന്ന വണ്ടി..ഞാൻ ഏറ്റവും ഇഷ്ട്ട പെടുന്ന യാത്രയും ട്രെയിൻ യാത്ര ആണ്..കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ആഴ്ചയിൽ ഒരു തവണ ഞാൻ അഞ്ചു വർഷം യാത്രചെയ്തു..മജെസ്റ്റിക് റെയിൽവേ സ്റ്റേഷനും ഭൂഗർഭ പാതയും എത്ര പരിചിത മുഖങ്ങളെ തന്നു..പിന്നീടു വർക്കലയിൽ നിന്ന് കൊച്ചിയിലേക്ക്, കൊഴികോട്ടു നിന്നും കൊച്ചിയിലേക്ക്..പിന്നീടു കുവൈറ്റ്, ഖത്തർ , അഫ്ഘാൻ, ഇറാഖ, എത്ര സ്ഥലങ്ങൾ.. യാത്രകളിൽ സർഗ ശക്തി പുനർ ജെനിക്കും എന്ന് വിജയൻ മാഷ് പറഞ്ഞു.. എന്റെ യാത്രകളിൽ ഒന്നും ജെനിച്ചില്ല..ഇക്കോണമി ക്ലാസ്സിലെ ഏതെങ്കിലും ഒരു ജനാല വാതിലിൽ ഞാൻ നരച്ച ആകാശം നോക്കി ഇരുന്നു.. വിധിയെ പഴിച്ചു.. .

കുഞ്ഞു നാളിൽ ഞങ്ങൾ ഇത്തരം ധാരാളം സങ്കൽപ്പ കളികളിൽ ഏർപെട്ടു.. അമ്മമ്മയുടെ അമ്മാവൻ ഒരിക്കൽ ഞങ്ങൾ കുട്ടികൾ എല്ലാം കൂടി ഇരിക്കുന്നതിനിടയിൽ വന്നിരുന്നു പ്രസ്താവിച്ചു..കുട്ടികൾ ചിന്തിക്കാനും പഠിക്കണം എന്ന്.. ഏട്ടൻ ചിന്തി ക്കാനും തുടങ്ങി..ഏട്ടൻ പണം ഉണ്ടാക്കുനതിനെ കുറിച്ച് ആണ് ചിന്തിക്കുന്നത് എന്ന് എന്നോട് പറഞ്ഞു.... ഇന്നും ഏട്ടൻ അതെ കുറിച്ച് മാത്രം ആണ് ചിന്തിക്കുന്നത് എന്ന് തോന്നാറുണ്ട് കാരണം എട്ടന് ഒന്നിനും സമയം തികയാറില്ല.. .. ഞാൻ ഒന്നും ചിന്തിച്ചില്ല .. ഒന്നും ചിന്തികാതെ ഞാൻ ഏട്ടനെക്കാൾ ഉയർന്നു..അത് കൊണ്ടാവാം എട്ടന് എന്നോട് ഒരു അകൽച്ച തോന്നിയതും..കിട്ടിയ പണം എല്ലാം ഏട്ടൻ ഒഴിഞ്ഞ കുട്ടികൂറ പൌഡ റിന്റെ തകര പാട്ടയിൽ സൂക്ഷിച്ചു വച്ചു.. ഞാൻ പാക്കറ്റിൽ ലഭിക്കുന്ന അച്ചാറുകളും, ഐസ് സ്റ്റിക്കും വാങ്ങി ഭക്ഷിച്ചു.. പകുതി ഏട്ടനും പങ്കു വച്ചു . ഏട്ടൻ രാവിലെ അമ്പല കുളത്തിൽ കുളിച്ചു.... ദീപാരാധന തൊഴുതു.. ഈശ്വരൻ സർവ വ്യപി എന്ന ലോക തത്വത്തിൽ വിശ്വസിച്ചു ഞാൻ കിടന്നുറങ്ങി.. എന്നിട്ടും ജീവിത മത്സരത്തിൽ ഏട്ടനെ ഞാൻ ഏറെ പിന്നോക്കം കടത്തി വെട്ടി.. ഒരു ക്രോസ് ചെക്ക്.. അതോടെ ഏട്ടൻ ദീപാരാധന തൊഴൽ നിർത്തി...

എല്ലാവരും പറയുന്നു ....വിശ്രമിക്കുക...എത്ര മനോഹരമായ നിർദേശം. പാത്രത്തിൽ മുറിച്ചു വച്ച പൂക്കളെ പോലെ .നീകം ചെയ്യപെടുന്ന ദിവസവും കാത്തു ക്ഷമയോടെ ശാന്തമായി വിശ്രമിക്കുക ..

വിശ്രമിക്കാൻ ആയി ഈ വരാന്തയിൽ ഇരിക്കുമ്പോൾ താഴെ ഗോട്ടിഗിരി പോസ്റ്റ് ഓഫീസ് കാണാം..അത് കൊണ്ട് തന്നെ ആവും എനിക്ക് ഒരു കത്ത് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചത്.. പണ്ടൊക്കെ ഉദഗമണ്ടലത്ത് പഠിച്ചിരുന്നു കാലത്ത് എനിക്ക് കത്ത്കൾ ലഭിച്ചിരുന്നു.. അത് ലഭിക്കുന്ന നിമിഷം മുതൽ അത് തുറക്കുന്ന നിമിഷം, എന്റെ ഹ്രദയ മിടുപ്പുകൾ പെറുക്കി എടുക്കാമായിരുന്നു.. അമ്മമ്മയും, ആമിയോപ്പുവു മായിരുന്നു മായിരുന്നു കത്തുകൾ എഴുതിയിരുന്നത്.. അമ്മമ്മയുടെ കത്തുകളിൽ നിന്ന് ചക്ക പഴുത്തതും മാവു പൂത്തതും, അടുത്തയിടങ്ങളിൽ നടന്ന മരണത്തെ കുറിച്ചും അറിഞ്ഞു.. ആമി ഓപ്പുവിന്റെ കത്തുകളിൽ യാത്രകളെ പറ്റിയും പുസ്തകങ്ങളെ പറ്റിയും എഴുതി.. ഇവരെ കൂടാതെ എനിക്ക് കത്തുകൾ എഴുതിയിരുന്നത് ഗോധവരിയിലെ സായി റാം ആണ്.. ഏലൂർ ഗ്രാമത്തെ കുറിച്ചായിരുന്നു ആ കത്തുകൾ..അമ്മമ്മയും ആമി ഓപ്പുവും കത്ത് എഴുതാൻ ആവാത്ത ലോകത്തെക്ക് മടങ്ങി..സായി റാം ഫേസ് ബുക്കിലും അഭയം പ്രാപിച്ചു..

ബംഗ്ലൂരിൽ താമസം ആക്കിയ എന്റെ സഹോദരി വിളിച്ചു..ബുദ്ധി മതി ആയ ഒരു കുട്ടി ആണ് അവൾ. ഓമനത്തം തുളുമ്പുന്ന രണ്ടു കുട്ടികളും.. ഭർത്താവാകട്ടെ ഒരു പരമ മണ്ടനും.. ഭീമമായ സ്ത്രീധനം കൊടുത്തു ഇത്തരം മണ്ടന്മാർക്ക് പെണ്കുപട്ടികളെ പിടിച്ചു കൊടുക്കുന്നതോടെ ആ പെണ്കുുട്ടികളുടെ കഷ്ട്ടകാലം ആരംഭിക്കുന്നു.. പുരുഷത്വം ഇല്ലാത്ത നപുംസകങ്ങൾ ചോറു കാലയോടി…???? , തുണി ഇസ്തറി ഇട്ടോടി…??? എന്നൊക്കെ അലറി വിളിക്കും.. അമ്മയുടെ മുലപാൽ കുടിച്ചു വളർന്നവർ സ്ത്രീയെ ബഹുമാനിക്കും. സ്നേഹവും പരിചരണവും അവൾക്കു ആവശ്യം ആണ് എന്ന് മനസിലാക്കി പെരുമാറും..സംരക്ഷിക്കും….

മിക്കവാറും ദിവസങ്ങളിൽ എന്നെ ഉച്ച ഉറകത്തിൽ നിന്ന് ഉണർത്തുക അല്ലി അക്ക ആയിരിക്കും.എന്പതു വയസുള്ള അക്ക മാല കെട്ടി ജീവിക്കുന്നു.. രാമച്ച തുളസിയുടെ മണം ആണ് അക്കനു.. ഒരു മകൻ ഉണ്ടായതു ഒരു ലഹളയിൽ മരിച്ചു.. മറ്റാരും ഇല്ല.. ചെണ്ട്മല്ലി , കനകാംബരം, പിച്ചി , രാമച്ച തുളസി ഇല , എന്നിവ കൊണ്ട് മാല കെട്ടി അമ്പലങ്ങളിൽ വിൽക്കും.. എപ്പോളും വർത്തമാനം പറഞ്ഞു ചിരിക്കുന്ന ഒരു പാവം.. എന്നെ പോലെ ജീവിതത്തിൽ ഒറ്റപെട്ടു പോയ മറ്റൊരു ജെന്മം ."നീ അടുത്ത അവണിയിലെ വരുവോ..?" ഉത്തരത്തിനു കാത്തു നിൽകാതെ അക്ക പിന്നെയും പറഞ്ഞു..." എന്നാ ആവണി...ഒന്നും പാക്കണം എന്ന് ആശൈ ഇല്ലേ.. എന്നത് പാത്താ ഇനി അനന്തം വരുവ.."
ശെരി ആണ് ഇനി എന്ത് ഓണം.. ഞങ്ങളെ പോലുള്ള ഹതഭാഗ്യർക്ക് ഇനി എന്ത് ആഖോഷം ആണ് വിധിച്ചിട്ടു ഉള്ളത്..വേദന കൂടുതൽ വേദന,,, ക്ഷീണം കൂടുതൽ ക്ഷീണം.. ജീവിതം മുഴുവൻ പൊട്ടി ചിരി ആയിരിക്കും എന്ന് ഒരിക്കൽ ഞാൻ വിശ്വസിച്ചു.. ആജീവനാന്തം സ്നേഹിക്ക പെടുമെന്നും..

ഞാൻ ഒറ്റക്കാണ്.. എന്റെ മാതാ പിതാക്കൾ എന്നെ Mr.സഞ്ജു എന്ന് സംബോധന ചെയ്തു തുടങ്ങി.. പിതാവിനൊപ്പം ഞാൻ വളർന്നു എന്ന് കരുതിയിട്ടോ.. അതോ അച്ഛന്റെ ഉള്ളിലെ മകൻ മരിച്ചു കഴിഞ്ഞത് കൊണ്ടോ..? എനിക്ക് എന്റെ പ്രയത്നം കൊണ്ട് ജീവിതത്തിൽ പ്രധാന പെട്ടതൊന്നും നേടാൻ കഴിഞ്ഞില്ല..ആരുടെ മേലും ഞാൻ അവകാശം ഉന്നയിക്കുന്നും ഇല്ല.. എന്റെ മേൽ ഉടമസ്ഥത അവകാശം സ്ഥാപിക്കുവാൻ ആരും തുനിയുന്നു മില്ല..

കണ്ണുകളുടെ മൂടലിനെ കുറിച്ച് ഞാൻ അസ്വസ്ഥൻ ആവുന്നു..ഗർഭത്തിൽ പ്രവേശിച്ച നല് മുതൽ മനുഷ്യ വിധി എന്റെയും വിധിയായി ഞാൻ സ്വീകരിച്ചു കഴിഞ്ഞുവല്ലോ.. എങ്കിലും.. അപ്രതീഷിത മായി എത്തിയ കൊടും കാറ്റിലും ഇരിട്ടിലും പറക്കുന്ന ഒരു പകഷിയാണോ ഞാൻ.... വാസസ്ഥലമായ മരം കാണാതെ അതും തേടി പറക്കുന്നു ഒരു പക്ഷി…….
sanjupraveen7@gmail.com

Monday, October 14, 2013

എന്റെ കണ്ണുകളിൽ കർക്കിടക നിലാവാണ്..

എന്റെ കണ്ണുകളിൽ കർക്കിടക നിലാവാണ്..

ഇന്നു ക്രത്യം നാലു മണിക്ക് എന്റെ തല ചോറിനു പിന്നിൽ രണ്ടു ഗോളങ്ങൾ പൊട്ടി തകർന്നതായി എനിക്ക് തോന്നി.. അതിനു ശേഷം കണ്ണുകളിൽ ഒരു മൂടൽ.. തിളങ്ങുന്ന വെളിച്ചം എനിക്ക് അനുഭവ പെടുന്നു.. എനിക്ക് ആരെയും കാണാൻ സാധിക്കുന്നില്ല.. ഒരു മൂടൽ മാത്രം.. ഞാൻ സമുദ്രത്തിനടിയിൽ കൂടി നീന്തുന്ന ഒരു പ്രതീതി ആണ് ഉണ്ടായതു.. തലച്ചോറിൽ നിർകെട്ടു ബാധിച്ചത് കൊണ്ടാണ് ഇങ്ങനെ ഇന്നു സഹതാപത്തോടെ എന്റെ ബന്ധുക്കൾ പറഞ്ഞു.. എന്റെ കണ്ണുകളിൽ കർക്കിടക നിലാവാണ്..

മനുഷ്യർ ക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിർ വരമ്പുകൾ കാഴ്ച ഉള്ളപോളും ഞാൻ കണ്ടിട്ടില്ല... പക്ഷെ കടലും, പൂക്കളും, മന്ത ഹാസങ്ങളും.. എന്റെ ഉറ്റ മിത്രങ്ങളെയും ഞാൻ ആർത്തിയോടെ എന്നും നോക്കി കണ്ടിരുന്നു.. ഇനി ഞാൻ എങ്ങനെ വായിക്കും.. എന്തെങ്കിലും എഴുത്തും..ഞാൻ അന്ധനായി കൊണ്ടിരിക്കുന്നു.. അന്ധരെ സ്നേഹിക്കാൻ ആർക്കാണ് താത്പരിയം..

ജീവിതം ഇത്ര മോശപെട്ട ഒരു പ്രക്രിയ ആയി തീരു മെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ സ്വയം മരിച്ചേനെ.. അപ്രതീഷിത മായി വന്നെത്തുന്ന സ്നേഹ സന്ദേശങ്ങൾ മാത്രം ആണ് ഒരു സന്തോഷം.. ചേട്ടായി ഇന്നു വിളിച്ചിരുന്നവരും മറന്നു..ആത്മ നിന്ദ ഒരു ചതുപ്പ് നിലം ആണ്.. കാൽ ഉറക്കുന്നില്ലാ എന്ന തോന്നൽ എന്നെ ഭയപെടുതുന്നു.. ജീവിതം എന്ന ഞാണിന്മേൽ കളി ഇനിയും എത്ര നാൾ തുടരണം..

ബന്തുക്കൾ എന്നെ വന്നു കാണാറുണ്ട്. പഴങ്ങൾ സമ്മാനങ്ങൾ ആയി തരുന്നു മുണ്ട്. ആലിംഗനങ്ങളും.. അവരുടെ നയനങ്ങളിൽ ഞാൻ ചുഴിഞ്ഞു നോക്കുന്നു സ്നേഹത്തിന്റെ നനവ് അവയിൽ വറ്റി തുടങ്ങിയോ..? ആശ്ലഷത്തിനു അയവു വന്നുവോ..??സ്നേഹകുറവു മാത്രം ആണ് ഞാൻ ഭയ പെടുന്ന വസ്തു.. മറ്റൊന്നും എന്നെ വീഴ്തുകയില്ല.. ഏറ്റവും അധികം ആത്മ വിശ്വാസം പ്രകടി പ്പിച്ചിരുന്ന എനിക്ക് കാലിടറി വീഴുവാൻ അവകാശം ഇല്ല എന്ന് എനിക്കറിയാം..

കുവൈറ്റ് വിട്ടതോടെ ഞാൻ വിഷാദ രോഗി ആയി മാറിയോ? എനിക്ക് പോവാൻ ഒരിടം ഇല്ലാതായത് പോലെ. ഏകാന്തത ഭക്ഷിച്ചും കുടിച്ചു എത്രനാൾ ഞാൻ മുന്നോട്ട് ജീവിക്കും.. അനുകമ്പയുടെ പിച്ച കാശും നീട്ടി മുന്നിൽ വരുന്നവരെ എന്ത് പറഞ്ഞു മടക്കി അയക്കും..

ഇവിടെയും ഞാൻ അമ്മമയുടെ അഭാവം അനുഭവിക്കുന്നു.. തളര്ന്നു പോയ വഴിപോക്കർക്കു മുൻപിൽ അവസാനിക്കാത്ത തെന്നു തോന്നിപ്പിച്ച ഒരു പാത ആയിരുന്നില്ലേ എന്റെ ജീവിതം.. വേലിയേറ്റ ത്തിനു ശേഷം തിരമാലകൾ കടൽകരയിൽ വിതറിയ പാഴ്വസ്തുകളിൽ ഒന്നാണ് ആശുപത്രി കിടക്കിയിൽ വന്നടിഞ്ഞ എന്റെ ഈ ശരീരം..

ഭാവിയിലേക്ക് മൂടൽ മഞ്ഞു വീണ കണ്ണുകൾ നട്ടു ഒരു വാതിൽ പടിയിൽ ഞാനും നില്ക്കുന്നു.. തമ്പുരാനെ ഈ ദാസന്റെ സമീപത്തു ഒരു നിമിഷത്തിനു ഒന്ന് തങ്ങുമോ..?

ഈ ദുഃഖ പർവ്വം എന്നും വായിക്കുന്ന നിങ്ങളുടെ മുഖങ്ങളിലെ ചുളിവുകൾ ഞാൻ കാണുന്നു.. അറിയുന്നു.. കണ്ണുകളിലെ വെളിച്ചം മുഴുവനും പോയില്ലെങ്കിൽ നാളെ ഞാൻ ഒരു മധുര വിഭവം പാചകം ചെയ്യാം..@

Saturday, October 12, 2013

ജീവിതത്തിന്റെ തറ ക്ലാസ്സ് ടിക്കറ്റ് എടുത്തവർ..ആശ്രിതർ!!!!!

ജീവിതത്തിന്റെ തറ ക്ലാസ്സ് ടിക്കറ്റ് എടുത്തവർ..ആശ്രിതർ!!!!!

സ്കാൻ നിങ്ങ് എന്നപേരിൽ എന്നെ ഇളം നീലചായം തേച്ച ഒരു മുറിയിൽപൂട്ടിയിട്ടത് കൊണ്ട് ഒന്നും എഴുതാനും കഴിഞ്ഞില്ല.. ഏതെങ്കിലും എഴുതി ഇവിടെ പോസ്റ്റ് ചെയ്യുക എന്നത് ഒരു ദീപാരാധന തോഴുത സുഖം ആണ് എനിക്ക് തരുന്നത്.. കാരണം ആർക്കൊക്കയോ ഞാൻ വേണ്ടപെട്ടവൻ ആണ് എന്ന തോന്നൽ എനിക്ക് ഉണ്ടാക്കുന്നു.. പത്തു പേർ അത് വായിച്ചു എന്ന് രേഖ പെടുത്തുമ്പോൾ ഞാൻ നിർവ്രതി കൊള്ളുന്നു.. കാരണം പത്തു പേരുടെ മനസ്സിൽ എങ്കിലും ഞാൻ ഇന്ന് ഓർക്കപെട്ടല്ലോ..

അപകടത്തിനു ശേഷം എന്റെ ഓർമ്മ കമ്മി ആണ്.. ഈ മുറിയിലേക്ക് കയറ്റുമ്പോൾ മനോഹര മായ ഒരു കഥ എന്റെ മനസ്സിൽ വന്നതാണ്.. അനാഥനും സമ്പന്നനും അയ ഒരു അനാഥൻ ആശുപത്രി കിടക്കയിൽ മരിക്കാൻ എത്തുന്ന ഒരു കഥ..ഒരു നേഴ്സിനു അയാളോട് തോന്നുന്ന പ്രണയം.. മരണത്തിനു തൊട്ടു മുൻപ് അനാഥത്വ ബോധം വെടിഞ്ഞു അവളുടെ കൈയ്യിൽ നിന്ന്നും ഗംഗജെലവും വാങ്ങി കുടിച്ചു മരിക്കുന്ന ഒരു അർബുദ ബാധിതൻ അയ യുവാവിന്റെ കഥ..

പക്ഷെ ഈ മുറിക്കു പുറത്തിറങ്ങിയതും ഞാൻ എല്ലാം മറന്നു.. മരണം സംവിധാനം ചെയ്ത ആ യുവാവിന്റെ പ്രണയ രംഗങ്ങൾ.. അനാഥത്വം വെടിഞ്ഞുള്ള മരണം.. എല്ലാം മറന്നു.. കണ്ണുകൾ ആണെങ്കിൽ വേദനിച്ചു കൊണ്ട് മുഖത്തേക്ക് വീണു കിടക്കുന്നതായി എനിക്ക് അനുഭവപെടുന്നു.. എന്റെ ആവിശ്യ പ്രകാരം വാങ്ങിയ പേപ്പറുകളും പേനകളും മേശപുറത്തുണ്ട്..പക്ഷെ കഥാപാത്രങ്ങൾ എവിടെ പോയി .എവിടെ പോയി ഒളിച്ചു അവർ എല്ലാം.. .? തകർന്ന തലച്ചോറിൽ നിന്ന് കഥാപാത്രങ്ങൾ ഇനി പുറത്തു വരില്ലേ..

.. ഞാൻ ഭയപെടുന്നു.. ശുഭ രാത്രി എന്നും സുപ്രഭാതം എന്നും ഞാൻ എഴുതി പോസ്റ്റ് ചെയ്താൽ നിങ്ങൾ എന്നെ ഓർമ്മിക്കുമോ..? മിത്രങ്ങളിലെ മിത്രം ആയി.. ഉറ്റ ബന്ധുക്കളിലെ ബന്ധു വായി .. നിർമാല്യം പോലെ നിങ്ങളുടെ മനസിന്റെ ശ്രീകൊവിലുകളിൽ നിന്നും ഞാൻ തുടച്ചു മാറ്റ പെടുകയില്ലേ..

ഹ്രദയത്തിൽ വസിക്കുന്ന ജീവി ആണ് ഞാൻ. ഹ്രദയത്തിൽ നിന്ന് ഹ്രദയ ത്തിലേക്കു സഞ്ജരിക്കുന്നവൻ..മോനെ എന്നും ചേട്ടായി എന്നും ഉള്ള വിളികൾ പ്രതി ഭലം ആയി ലഭിച്ചു തുടങ്ങിയത് ഈ എഴുത്ത് കൊണ്ട് തന്നെ ആണ്..സ്നേഹം ഭിക്ഷ യാജിക്കാൻ ഞാൻ ഇഷ്ട്ട പെടുന്നില്ല..വാക്കുകൾ വില ആയി തന്നു ഞാൻ സ്നേഹം വാങ്ങുന്നു..
കേരളത്തിൽ ഞാൻ ക്രുശിക്കപെട്ടു.. കഴിഞ്ഞ വരവിനു ശേഷം മടങ്ങുമ്പോ ഉമ്മറ തൂണിൽ പൊത്തി പിടിച്ചു നിന്ന് അമ്മമ്മ ചോദിച്ചു " വിഷുവിനു മടങ്ങില്ലേ മോനുട്ട..? വന്നോളുട്ടോ.." എന്റെ ജീവിതത്തെ എന്നെ ക്കാൾ സ്നേഹിച്ച ആ പാവത്തെ വിഷമി പ്പിക്കണ്ടാ എന്ന് കരുതി " വരാം അമ്മമ്മേ.. " എന്ന് പറയുമ്പോൾ ആറുമാസത്തിനകം ഒരിക്കൽ കൂടി വന്നു പോകുവാൻ ഉള്ള വിമാന കൂലി എന്റെ കൈവശം ഉണ്ടാവില്ല എന്ന് ഓർത്തു.

വിഷുവിനു മുൻപ് തന്നെ അമ്മമ്മ മരിച്ചു. ആ വർഷം വീട്ടു മുറ്റത്തെ കൊന്ന പോലും പൂത്തില്ല.. അമ്മമ്മ മരിച്ചപ്പോ കൊന്നയും , തറവാട്ടിലെ ആശ്രിത ജോലിക്കാരും കരഞ്ഞു..തറവാട്ട് കുളത്തിലെ സ്ഥിരം താമസകാരായ നീർകോലി ക്കുടുംബവും തവളകളും കരഞ്ഞു.നന്ദി കേട്ട പുത്രന്മാരും പൌത്രന്മാരും നിർവികാരതയോടെ നോക്കി നിന്നു.. ഇരുപത്തി ഒന്നാം വയസിൽ വിധവ അയ ആറു പുത്രൻ മാരുടെ അമ്മ..അറുപത്തി എട്ടാം വയസിൽ ആ ദേഹവും തീ ഭക്ഷിച്ചു.. ആയിരം വുഷ്ണുനാമം ചൊല്ലിയാൽ മോഷത്തിലേക്ക് ഒരു പടി ആയി എന്ന് അമ്മമ്മ പറഞ്ഞു..എത്ര പടി അവശേഷിക്കുന്നു എന്ന് അമ്മമ്മക്കു അറിയില്ലായിരുന്നു.. ഗുരുവായുരപ്പൻ അമ്മമ്മയെ സമർത്ഥം ആയി പറ്റിച്ചതാണ് എന്ന് എനിക്ക് മാത്രം മനസിലായി..

സദ്‌വ്രതർ മാത്രം ജനിച്ചു ജീവിച്ചു മരിച്ച ആ തറവാട്ടിൽ തന്നെ ഈ അസുരവിത്തും ജെനിച്ചു.. അമ്മമ്മയെ ആരും ഓർക്കുന്നുണ്ടാവില്ല.. തറവാടിന്റെ മര ഉരുപ്പടികൾ മക്കൾ പൊളിച്ചു വില്ക്കുന്നത് കണ്ടു മൂക്കത്ത് വിരൽ വച്ച് ശിവ ശിവ എന്ന് പിറുപിറുത്തു..നാട്ടുകാർ.....ആ തൊടിയിലും പറമ്പിലും ജീവിച്ചവർ.......

ആശ്രിതർ..... ജീവിത കൊട്ടകയിൽ തറ ക്ലാസ്സ് ടിക്കറ്റ് എടുത്തവർ .. ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കാനും , പൊട്ടി കരയാനും അറിയാവുന്ന ഭാഗിയവാൻമാർ . അവർ ഓർക്കുന്നുണ്ടാവും അമ്മമ്മയെ..
sanjupraveen7@gmail.com

Friday, October 11, 2013

"കടുകിൻ പൂവിന്റെ മണം ഉള്ള ഒരു കത്ത് ,അതിർത്തിയിൽ നിന്ന്”

"കടുകിൻ പൂവിന്റെ മണം ഉള്ള ഒരു കത്ത് ,അതിർത്തിയിൽ നിന്ന്”

എട്ടു വർഷം മുൻപ് എന്റെ സ്കൂളിൽ മനോഹരമായ ഒരു ആചാരം ഉണ്ടായിരുന്നു.. എല്ലാം കുട്ടികളും സൈനികർക്ക് കത്ത് എഴുതുക..അങ്ങനെ എനിക്കും കിട്ടി ഒരു സൈനികന്റെ അഡ്രെസ്സ്. പേര് ഇവിടെ വെളിപെടുതുന്നില്ല.. ജീവിതത്തിന്റെ ഒരു ഭാഗം വടക്കേ ഇന്ത്യയിൽ ആയിരുന്നത് കൊണ്ടും അത് രക്ഷാ ബന്തൻ സമയം ആയതു കൊണ്ടും.. ഞാൻ ആശംസകളോട് ഒപ്പം പട്ടു നൂലുകളിൽ തീർത്ത ഒരു രാഖിയും അയച്ചു കൊടുത്തു.. അതിനു മറുപടി ആയി എനിക്ക് ഇങ്ങനെ ഒരു കത്ത് ലഭിച്ചു..

അതിന്റെ തർജ്ജമ ഇപ്രകാരം ആണ്..

പ്രിയപ്പെട്ട മോനു.( Monu is my pet name in home ).

ആശംസകളും രാഖിയും കിട്ടി.. ഞാൻ എന്റെ സുഹ്രത്തിനെ കൊണ്ട് എന്റെ കൈയിൽ അണിയിച്ചു.. നിന്നെ ഞാൻ കണ്ടിട്ടില്ല.. മനസ്സിൽ ഒരു പാട് സ്നേഹം ഉണ്ട്.. നന്നായി പഠിക്കണം നിന്റെ നിഷ്കളംക മുഖം മനസ്സിൽ ഉണ്ട്.

.കാളി മാതാവ് അനുഗ്രഹിക്കട്ടെ.

സുബേദാർ..............

അതിനു ശേഷം രണ്ടു വർഷം ഞാൻ ഇത് തുടർന്നു.. ഈ രാഖി അയക്കൽ.. പിന്നെ രക്ഷ ബന്തൻ സമയം ആവുന്നതിനു ഒരു മാസം മുൻപ് എനിക്ക് കത്ത് ഇങ്ങോട് വരാൻ.. തുടങ്ങി.. രക്ഷാ ബന്തൻ തീയതിയും ഓർമിപ്പിച്ചു കൊണ്ട്..സ്കൂളുകൾ മാറി .. അവസ്ഥ മാറി.. പലപ്പോളും രാഖി അയക്കാൻ ഓർമിപ്പിച്ചു കത്തുകൾ വന്നു.. വിദേശത്ത് ആയതു കൊണ്ട് പലതും കൈ പറ്റാൻ പറ്റിയില്ല.. നാട്ടിൽ വരുമ്പോൾ ഞാൻ അത് വായിച്ചിരുന്നു.. സുബേദാർ ക്യാപ്റ്റൻ ആയതും ക്യാപ്റ്റൻ മേജർ ആയതും ഞാൻ കത്ത് കളിൽ നിന്ന് അഭിമാനത്തോടെ മനസിലാക്കി..

പ്രവാസവും പ്രണയ നൈരാശ്യവും എല്ലാം എന്നെ തളർത്തിയിരുന്നു.. അത് കൊണ്ട് തന്നെ രാഖി അയക്കാൻ മിനകെട്ടില്ല... പട്ടു നൂലുകൾ തേടാൻ ഉള്ള മാനസികാവസ്ഥ , നിഷ്കള ങ്കത എനിക്ക് കൈമോശം വന്നിരുന്നു..

എനിക്ക് അയാൾ മാപ്പ് തന്നിരിക്കുമോ..? മാപ്പ് തരില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.. കത്ത്കളിൽ ഭാര്യയെയും മക്കളെയും കുറിച്ച് പറഞ്ഞിരുന്നു.. അയാൾ ഒരിക്കലും തന്റെ ആകുലതകളെ കുറിച്ച് എഴുതിയില്ല..

അന്നൊക്കെ എന്നെങ്കിലും ഒരിക്കൽ എന്നെ കാണാൻ വരൂമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു... രാഖി കെട്ടിയ അനിയനു അവകാശ പെടാവുന്ന ഒരു പെട്ടി മിട്ടായികളും കുറച്ചു കുങ്കുമ പൂവുകളും ആയി...

ഇന്ന് ഈ ആശുപതി കിടക്കയിൽ കിടന്നു വായിക്കാൻ വീണ്ടും കത്ത്.. അമ്മ അത് കൈ മാറുമ്പോ നന്ദി കേട്ട എനിക്ക് എന്തിനു ജീവിതം മടക്കി തന്നു എന്ന് ചിന്തിച്ചു പോയി.....

കഴിഞ്ഞ ഓഗസ്റ്റ് 15 രക്ഷാ ബന്തൻ ആയിരുന്നു.. അയക്കാത്ത രാഖി കളെ കുറിച്ച് പരാതി പെട്ടില്ല.. അതിർത്തിയിൽ തന്റെ ട്രുപിന്റെ കൂടെ ചെന്നെത്തിയിട്ടു മൂന്നര മാസ കാലം ആയി എന്ന് എഴുതി
.കട്ടക്ക് എന്നാ ഗ്രാമത്തിൽ കടുക്  പൂക്കുന്ന സമയം ആണ് എന്ന് അറിയിച്ചു.. കടുക് പൂത്താൽ ഗ്രാമം മുഴുവൻ വസന്തത്തിന്റെ മണം വന്നു ചേരും......

ഭാര്യയോടും മക്കളോടും ഒപ്പം ഈ അനിയനു സ്നേഹം അയക്കുന്നു എന്ന് അറിയിച്ചു..

ഈ ആശുപത്രി കിടക്കിയിൽ ഇരുന്നു ഞാൻ എന്റെ നന്ദി കേടിനെ ഓർത്ത് കണ്ണുനീർ വാർക്കുന്നു. ഞാൻ അയാളെ കണ്ടിട്ടില്ല... അയാളുടെ ഫോട്ടോ പോലും കണ്ടിട്ടില്ല.. എന്നിട്ടും ഞങ്ങൾക്കിടയിൽ ഉള്ള സുദീർഖവും, സുദ്രടവും അയ ബന്തത്തെ ഓർക്കുന്നു...

ഞാൻ അയച്ച രാഖികൾ കൈയ്യിൽ അണിയാറുള്ള എന്റെ ജെഷ്ട്ട സഹോദരൻ സൈനികൻ ആണ്.. അത് കൊണ്ട് തന്നെ യുദ്ധം ഇല്ലാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.. വർഷങ്ങൾ ആയി വാങ്ങി കൂട്ടിയ അണു ആയുധങ്ങൾ വെറുതെ ഇരിക്കുന്നു.. നശിപ്പിക്കാൻ ആവാത്ത അവ പ്രയോഗിച്ചു കൊണ്ട് ഉപേക്ഷിക്കാം .എന്ന് ഏതെങ്കിലും അയൽരാജിയങ്ങൾക്ക് തോന്നിയാൽ .....

വൈകിഎങ്കിലും ഞാൻ ഉടൻ എന്റെ ജെഷ്ട്ട സഹോദരന് പട്ടുനൂലീൽ തീർത്ത ഒരു രാഖി ഉണ്ടാക്കി അയക്കും .. നന്ദി കേടിനു മാപ്പ് അപേഷിച്ചു മരണം വരെ ഇനി ഇത് മുടക്കില്ല എന്ന് ഉറപ്പു കൊടുക്കും .

ചിലപ്പോൾ കടുകിൻ പൂവിന്റെയും ചിലപ്പോൾ മഞ്ഞിന്റെയും,ചിലപ്പോൾ കുങ്കുമ പൂക്കളുടെയും മണമുള്ള ഈ കത്തുകൾക്കും ഈ സ്നേഹത്തിനും അനന്ത കോടി നമസ്കാരം..എന്ന് അറിയിക്കു......
sanjupraveen7@gmaial.com

"പ്രവാസി" വിലനിലവാരം തോണ്ടോടും തൊണ്ടില്ലാതെയും






"പ്രവാസി" വിലനിലവാരം തോണ്ടോടും തൊണ്ടില്ലാതെയും

 നാലു ദിവസം മുൻപാണ്‌ ഞാൻ പതിനഞ്ചു ദിവസത്തെ ലീവിന് നെടുംബാശ്ശേരി എയർ പോർട്ടിൽ ഇറങ്ങിയത്‌.. എന്നെ കണ്ടിട്ട് സ്വർ ണ്ണം കള്ള കടത്തു കാരൻ എന്ന സംശയം തോന്നിയതിനാൽ ആവാം കഴുത്തിൽ ഇട്ട ചെയിനും മോതിരവും ഊരി തൂക്കിച്ചു.. പതിനായിരം കൊടുക്കാമെങ്കിൽ ബാഗ്‌ തുറക്കാതെ എല്ലാം ശെരി ആക്കി തരാം എന്ന് പറഞ്ഞു.. ബാഗ്‌ തുറന്നു പരിശോദിച്ചു.. ഒന്നും കണ്ടെത്താതെ പോയ്ക്കോളാൻ പറഞ്ഞു.. വാരി നിരത്തിയ സാധങ്ങളും തുറന്ന പെട്ടിയും ആയി ഞാൻ പരിഹാസ കഥാപാത്രമായി ആളുകളുടെ മുന്നിൽ നിന്നത് മിച്ചം.


സത്യത്തിൽ പ്രവാസികൾക്ക് ഇത് പീഡന കാലം ആണ്.. ഇങ്ങനെ ആണെങ്കിൽ ഇനി നാട്ടിലേക്കു വരാതിരിക്കാം. സർക്കാരിനും പ്രവാസിയിൽ നിന്ന് പണം മാത്രം മതീ. കുവൈറ്റിൽ നിന്ന് സൌദിയിലേക്ക് പറിച്ചു നടൽ ആണ് എന്ന് പറഞ്ഞപ്പോൾ എന്റെ സുഹ്രത്തുക്കൾ ചോദിച്ചു.. "മതിയാക്കികൂടെ, അഞ്ചു വർഷം ആയില്ലേ...".ഞാൻ ഇത് കേൾക്കാൻ  ആഗ്രഹിച്ചത് എന്റെ ഉറ്റ ബന്തുക്കളിൽ നിന്നാണ്.. അവർ ആരും അങ്ങനെ പറഞ്ഞില്ല.. മാത്രം അല്ലാ പണം സംബാധിക്കാൻ ഉത്തമ രാജ്യം ആണ് സൗദി എന്ന സന്തോഷത്തിൽ ആണ്. ഇനി എന്റെ ബാങ്ക് അക്കൗണ്ട്‌കൾ ഇരട്ട പ്രസവിക്കും എന്ന് അവർ കരുതുന്നു.. അതുകൊണ്ട് തന്നെ പ്രവാസത്തിനുള്ളിലെ പ്രവാസം തുടർന്നേ പറ്റു..

ഇത്തരം സംഭവങ്ങൾക്ക് എതിരെ പ്രതികരിക്കണം എന്ന്  ചില കാണികൾ ഉപദേശിച്ചു.. എങ്ങനെ പ്രതികരിക്കണം ..? പരാതി കൊടുത്തോ..?പരതികൊടുത്തൽ ഒന്നും  ഒരു പ്രയോജനവും ഉണ്ടാവില്ല. സമരം ചെയ്യാൻ ഞാൻ രാഷ്ട്രിയ പ്രതിനിധി  ഒന്നും അല്ല... പിന്നെ നിരാഹാര സമരം അനുഷ്ട്ടിക്കം.. സാംസ്കാരികനായകന്മാരോ, നേതാക്കളോ നിരാഹാരം കിടന്നാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമായിരിക്കും... ഞാൻ ഒക്കെ  നിരാഹാരം കിടന്നാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ലെന്നു മാത്രം അല്ല പട്ടിണികിടന്നു മരിക്കും..നഷ്ട്ടം എന്റെ കുടുംബത്തിനും..  

  പണ്ടൊക്കെ നാട്ടിൽ വരുന്നു എന്നറിയുമ്പോൾ എല്ലാവരും ആവിശപെടുക  മദ്യ കുപ്പികൾ ആയിരുന്നു.. ഞാൻ മദ്യം കഴിക്കാറില്ല.. ഹറാമാണ്. അതുകൊണ്ടുതന്നെ ഞാൻ അവ കൈ കൊണ്ട്  തൊടുകയോ മറ്റാർക്കും   സമ്മാനിക്കാറും  ഇല്ല.. എങ്കിലും ഏതു എയർ പോർട്ടിൽ  ഇറങ്ങിയാലും ഏറ്റവും മനോഹരമായ കടകൾ  മദ്യം വിൽക്കുന്ന കടകൾ     തന്നെ ആയിരിക്കും.. അവക്കിടയിലൂടെ നടന്നു മനോഹരമായ കുപ്പികളുടെ  ഭംഗിയും അവയുടെ വിത്യസ്ഥമായ  പേരും ഞാൻ ശ്രദ്ധിക്കാറുണ്ട്. മദ്യ കുപ്പികൾ സംമാനിക്കാത്തത്  കൊണ്ട് തന്നെ പല ബന്തങ്ങളും തകർന്നിട്ടും  ഉണ്ട്. ഇതുമൂലം നാട്ടിൽ എനിക്കിവിടെ തൂപ്പ്  ജോലി ആണ് എന്നും കെട്ടിടം പണി ആണ് എന്ന് ഒക്കെ പല   കിമ്പദന്തികളും കളും പരന്നിട്ടും ഉണ്ട്. കുറച്ചു ഡോളറുകൾ അല്ല പ്രശനം.. പാഷാണം എത്ര മനോഹരമായി പായ്ക്ക് ചെയ്താലും അമ്രതു ആവുകയില്ല  എന്നത് തന്നെ..

ഈ തവണ കൂടുതൽ പേരും അവിശ്യപെട്ടത്‌ മുടി കറുപ്പിക്കുന്ന പൊടികളും ദ്രാവകങ്ങളും ആയിരുന്നു. പല ക്ഷീണിച്ച ചളുങ്ങിയ മുഖങ്ങളുടെയും മുടി കറുത്ത് സുന്ദരം ആയിരിക്കും.. കൂടെ ഉള്ള തിരുവന്തപുരം കാരൻ ഇന്നലെ എന്റെ മുടികളിൽ ഒന്ന് നരച്ചതായി കണ്ടെത്തി തന്നു..അകാല വാർദ്ധക്യം എനിക്കും സംഭവിച്ചോ..?കണ്ണാടിയിൽ  നോക്കി ഞാൻ ഉറക്കെ സമാധാനിച്ചു.. " ഒന്നേ ഉള്ളു.. ഭാഗ്യനര ആണ്..കണ്ണാടി നോക്കുമ്പോ ഞാൻ തന്നെ ചോദിക്കാറുണ്ട്.. " ഇതാണോ സഞ്ജു..? ക്ലാസ്സിലെ സമർഥനായ വിദ്യാർഥി, SFI യുടെ കരുത്തനായ നേതാവ്..?

തിരുവതാം കൂറുകാർക്ക്  പുച്ഛം പ്രകടിപ്പിക്കാൻ അവരുടെതായ  മാർഗം ഉണ്ട്.പ്രത്യേകിച്ചും.  തിരുവന്തപുരം  ,കൊച്ചി നിവാസികൾക്ക്.. അവർ അത് ഒരു കല ആയി കാണുന്നു.. വടകോട്ടു സഞ്ചരി ക്കും തോറും പുച്ച ഭാവം മാഞ്ഞു വരുന്നതായി കാണാം..മലബാറിൽ എത്തുമ്പോൾ പുച്ഛം ഇല്ലാ എന്ന് മാത്രം അല്ല.. സ്നേഹവും ലഭിച്ചു തുടങ്ങും..മലപ്പുറം ,കോഴിക്കോട് എത്തും ബോളെക്കും സ്നേഹം ഉണ്ടെന്നു വിളംബരം ചെയ്യുന്നു പുഞ്ചിരികളും ലഭിച്ചു തുടങ്ങും.. കൊച്ചി സുന്ദരമായ എന്നാൽ ക്രൂരമായ ഒരു നഗരിയും കൂടി ആണ്.. മലബാറിന്റെ കാരുണ്യം അന്ധമായ കാരുണ്യം ആണ്..  

പ്രവാസികളെ തകർക്കുന്നത് വിരഹം മാത്രം അല്ല.. ചില ബന്തുക്കളും സർക്കാരും പിന്നെ പണം  അപേക്ഷിക്കുന്നവരും ആണ്.. ഈയിടെ തിരുവനതപുരംകാരൻ ആയ നിതിൻ കണ്ണൻ എന്ന യുവാവ്‌ ആവിശ്യ പെട്ടത് 25,000 രൂപ യാണ്.. ആ യുവാവിനെ എനിക്കുപരിചയം ഇല്ല..ഹൈ എന്നാ മെസ്സജിനു  പകരം ഹൈ എന്ന് തിരിച്ചു അടിച്ചു..സർക്കാർ ജോലി തരപെടുത്താൻ ആയി പാലോട് രവി   MLA ക്കു കൊടുക്കാൻ എന്നാണ് പറഞ്ഞത്.. ഞാൻ അറിഞ്ഞിടത്തോളം MLA രവി ഒരു ശുദ്ധ മനസ്സിന് ഉടമയാണ്.. 6 ആം  തിയതിക്ക് അകം പണം കിട്ടണം .ഇന്ന് തന്നെ ഇടണം. അവൻ ആക്രോശിച്ചു.. ഞാൻ ഒന്നും പറയാതെ സംസാരം അവസാനിപ്പിച്ചു. ഇന്നലെ രാത്രി എനിക്ക് ഒരു സന്ദേശം  ലഭിച്ചു ഞാൻ അവന്റെ ജീവിതം തകർത്തു..ജോലി നഷ്ട്ടപെട്ടു എന്ന്.. രണ്ടു ദിവസം മാത്രം പരിചയം ഉള്ള ഞാൻ.. എങ്കിലും ഞാൻ അസ്വസ്ഥനായി സന്ദേശം  വഴിയും വിഷ ദംശനം ഏൽക്കും എന്ന് എനിക്ക് മനസിലായി 

നാട്ടിൽ ആയതു കൊണ്ട് കൈലാസ നാഥൻ എന്നെ സീരിയൽ ശ്രദ്ധിക്കാൻ പറ്റി.. സതിയെ പരിഞ്ഞ ശിവൻ  കാട്ടികൂട്ടിയ പരാക്രമം കണ്ടു ഞാൻ പ്രവാസികളെ   നമിച്ചു പോയി.. ഇശ്വരൻ മാർ ഇങ്ങനെ ആണ് എങ്കിൽ മനുഷ്യർ... അൽപ്പ പ്രാണികൾ..ഇശ്വരനും വേണം ചുമലിൽ വീഴാൻ ചൂടുള്ള ഒരു കൈതലം.. ഭക്ഷണം വിളംബാൻ വളയിട്ട കൈകൾ………
sanjupraveen7@gmail.com

Be continued…..

Saturday, October 05, 2013




 റോക്കെഴ് സിനു ഒരു വിമർശന കുറിപ്പ്


ശുദ്ധി കലശത്തിന് ആചാരവെടി...!!!! feeling Extied -:)

പലതും ആരംഭിക്കാൻ  ഉള്ള അസുലഭ ഭാഗിയം   എനിക്ക് കിട്ടിയിട്ടുണ്ട്.. തെല്ലും അഹങ്കാരത്തോടെ പറയട്ടെ അതെല്ലാം നല്ലനിലയിൽ മുന്നോട്ടു  പോകുന്നും ഉണ്ട്.. ഇതും ഞാൻ തുടങ്ങി വയ്ക്കുന്നു..

ഞാൻ ഈ ഗ്രൂപ്പിൽ വരാൻ കാരണം ഒക്കെ നിങ്ങൾക്ക് അറിയാം.. അതെ  കുറിച്ച് ഞാൻ ഇതിനു മുൻപും എഴുതിയിട്ടുണ്ട്..ഇവിടെ വന്നത് കൊണ്ട് എനിക്ക് ഉണ്ടായ നേട്ടങ്ങൾ.. അതെ കുറിച്ച് പറയാൻ എനിക്ക് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. ശരറാന്തലുകൾ പോലെ ദീപ്തമായ   മായ കുറെ കുറെ മനസുകൾക്കിടയിലൂടെ   സ്വപ്നാടകനെ  പോലെ   ഞാൻ  ചുറ്റിത്തിരിയുന്നു..

അതിശയോക്തി തോന്നാം.. മാലാഖമാരുടെ ലോലക്കുകളെ പോലെ എന്റെ മനസിലേക്ക് പറന്നിറങ്ങിയ ചില വെയിൽ നാളങ്ങൾ..
എഴുത്തിന്റെ ആന പുറത്തെ  യാത്ര അവസാനിപ്പിച്ച് ശേഷിച്ച ജീവിതം  കാൽനട  ആയി ജീവിച്ചു തീർക്കാം എന്ന്  കരുതിയ സമയം..അവിചാരിതമായി ആണ് ഈ ഗ്രൂപ്പ് സുധി പരിചയ പെടുത്തി തന്നത്.. ഇതിൽ ഒന്നും എനിക്ക് താത്പ ര്യം  ഉണ്ടായില്ല.. എഴുത് എന്ന് നിർബന്ധിച്ചു.....പിന്നെ എന്തോ എഴുതി.. എനിക്ക് നുണ  കഥകൾ എഴുതാൻ അറിയാം.. അങ്ങനെ ഉള്ളവർ സഭയിൽ ശോഭിക്കും.. ജീവിതത്തിൽ ശോഭിചില്ലെങ്കിലും സഭയിൽ ഞാൻ ശോഭിച്ചിരുന്നു.. 

എനിക്ക് പിടിക്കാതെ ഒരു പാടിടങ്ങളിൽ കയറി ഇറങ്ങിയ ഞാൻ സ്വർണ പാദുകം പാകമായ സിൻഡർലയെ പോലെ സന്തോഷിച്ചു..

ഞാൻ പറഞ്ഞല്ലോ മനസ്സിൽ മഴവിൽ തീർത്ത കുറെ വെയിൽ നാളങ്ങളെ കുറിച്ച്.. ആദ്യം പറയണ്ടതും ജെയിംസ് അച്ചായനെ കുറിച്ച് ആണ്.. കുമ്പസാരത്തിന്റെ തിരിശീലകൾ എനിക്ക് ആവശിയം ഇല്ലാത്ത ഒരു ബന്ധം ആണ് അത് ..

ഇന്നലെ രാത്രി യാണ് ഞാൻ സുന്ദരനായ എന്റെ അനുജനെ ഞാൻ ഇവിടെ നിന്ന് സ്വന്തം ആക്കിയത്.. ഇത്രയും നാൾ അവൻ  മറഞ്ഞിരുന്ന അവൻ ചേട്ടായി എന്ന് വിളിച്ചു മുന്നിലെത്തിയപ്പോൾ അമ്പരന്നു പോയി..അനുജൻമാർ ഉണ്ടാകുക ഭാഗിയം തന്നെ.. സുന്ദരൻമാർ അയ അനുജൻമാർ   ഉണ്ടാകുക മഹാഭാഗിയവും.. ലോകത്തിന്റെ വിവിധ ഭാഗത്ത്‌ നിന്നും അലകൾ പോലെ സ്നേഹം തേടി വരുന്നു.. ഇത് എന്റെ ഭാഗ്യ  സമയം ആണ്..രാത്രി മുഴുവൻ  അവൻ എനിക്ക് വേണ്ടി എന്റെ ബ്ലോഗിറെ  മുഖം മിനുക്കുന്നു..അവനോടു സംസാരിക്കുമ്പോൾ എന്റെ ചുമലുകളുടെ പിൻ ഭാഗം വേദനിക്കുന്നു.. ഈ അഗാധ വാത്സലിയ  ത്തിനോടുവിൽ എനിക്ക് ചിറകുകൾ മുളക്കുവാൻ ആയിരിക്കും..ഒടുവിൽ രാത്രി യുടെ  യാമങ്ങളിൽ ഞാൻ ഈ ഭൂമിക്കു  മേലെ പറന്നു ഓരോ ഭാവനങ്ങളിനും..  ചെല്ലും.. എന്റെ ഉറ്റ ബന്ധുക്കളെ കാണാൻ

 ഫൈക്കുകൾ പിന്നീടു ഒർജിനലിനെ വെല്ലുന്നവർ ആണ് എന്ന് തെളിച്ചു .. അല്ലെങ്കിൽ തന്നെ സ്നേഹിക്കാൻ എന്തിനാണ് മുഖം..  പിന്നീടു എല്ലാ മുഖം  മൂടികളും  അഴിഞ്ഞു വീണ കുറെ ബന്തങ്ങൾ.
പിന്നെ ഇവിടെ വന്നു എനിക്ക് കിട്ട്ടിയ മറ്റൊരു ഗിഫ്റ്റ് ആണ് ഭ്രാന്തൻ..
. സെബു അച്ഛൻ..

 അനിജൻ ചേട്ടൻ.. സഫീർ,  ഷരീഫ്, ഡാനി.. മുഖം ചുളിച്ചു കുസ്രതി  പറയുന്നു ശരത്തും, അസ്ലുവും.. ഇക്കാക്ക എന്ന് വിളിച്ചു ചിലപ്പോൾ ചിരച്ചുകൊണ്ടും ചിലപ്പോൾ കരഞ്ഞു കൊണ്ടും    എന്റെ  ഇൻബോക്സിൽ വന്നുപോകുന്ന ഒരു കുഞ്ഞു പെങ്ങൾ.. അങ്ങനെ അങ്ങനെ പേര് എടുത്തു പറയാൻ കഴിയാത്ത ഒരു പാട് പേർ…..

 സ്നേഹത്തിന്റെ ഭാക്ഷ സംസാരിക്കുന്നതു കൊണ്ടാവാം.. ഞാൻ വെട്ടി  വെട്ടി വായ്ത്തല തേഞ്ഞ ഒരു കോടാലി ആണ്...അത്  മനസിലാക്കുന്നത് കൊണ്ടും ആവാം ഈ ഹ്രദയങ്ങളിൽ  എല്ലാം സ്നേഹം എന്ന എന്റെ സമ്പാദ്യം ഞാൻ ഡേപോസിറ്റ്  ചെയ്യുന്നു.  നാളെ അത് അല്പ്പം പലിശയും ചേർത്ത് മടക്കി ലഭിക്കും എന്ന് കരുതുകയും ചെയ്യുന്നത്.അത്തരം സംബാധ്യങ്ങൾ എല്ലാം ഇവിടെ ആണ്.

വേദനകളും ഉണ്ടായിട്ടുണ്ട്.. എന്റെ സഞ്ചാരത്തിന്റെ വേഗം  അയഞ്ഞതാക്കിയ  അനുഭവങ്ങൾ.. സുധിയുടെ ഒളിച്ചു പോക്ക്, എന്റെ പ്രിയ മിത്രത്തിന്റെ ജീവിത നൈരാശ്യം ബാധിച്ച പോസ്റ്റുകൾ.. ചില കൊലവിളികൾ ,അധിക്ഷേപങ്ങൾ, അവഗനകൾ, ഉന്നതർ എന്ന് ഞാൻ കരുതുന്ന ചില വ്യക്തികളെ വിഷമിപ്പിച്ച അട്മിനികളുടെ ധിക്കാരം.. ഇത്തരം കാരിയങ്ങൾ  എല്ലാ ഇവിടെ എഴുതുന്നതിലൂടെ നിരത്തിലെ കുപ്പത്തൊട്ടിയിൽ എറിയുകയാണ്.. അത് അവിടെ കിടന്നു ചീഞ്ഞു നാറാതെ ഇരിക്കട്ടെ..

 ചില അഡ്മിൻ എങ്കിലും നിരാശ പെടുത്തി.. അവരുടെ കരിഞ്ഞ ദൈന്യ മുഖങ്ങളെ  അനുകമ്പയോടെ കാണുന്നു..

ഒന്ന് എനിക്ക് പറയാൻ ഉണ്ട്.. രണ്ടായിരത്തോളം  പേരുള്ള ഈ ഗ്രൂപ്പിൽ കൂടിയാൽ നൂറു പേര് ഉണ്ടാകും വന്നു  പോകുന്നവർ.. ബാക്കി..??? ആളെ കൂട്ടുന്നതുകൊണ്ട് ഒരു കാര്യവും ഇല്ല.. ജാധക്കും   വഴിതടയലിനും അക്കെ അംഗ ബലം നന്നായിരിക്കും പ്കഷെ....  പാലിൽ വെള്ളം ചേർത്താൽ ഗുണം കൂടുകയില്ല.. ഉള്ളത് മായം ആവുകയും ചെയ്യും.

ഇത് ചാവേറുകളുടെ കാലം ആണ്.. പരസ്പരം  ഒറ്റികൊടുത്തു വെട്ടിപിടിക്കുന്ന കാലം........ ഇന്നലെവരെ  സ്വന്തം ആയിരുന്ന ഒരു ഗ്രൂപ്പ് മറ്റാരുടെയോ ആയി എന്നൊരു കഥകേട്ടു.. പരസ്പരം  നാളെ പിരിയേണ്ടി വന്നാലും  ചാവേറുകൾക്ക്...ഇത് ഒറ്റികൊടുക്കില്ല  എന്ന് ഇതിന്റെ ഭരണ യന്ത്രം തിരിക്കുന്നവർ ഒരു തീരുമാനം  എടുക്കാൻ അപേക്ഷിക്കുന്നു..
.
കുറച്ചു ദിവസങ്ങള് ആയീ ഞാൻ  മറ്റൊരു  ഗ്രൂപിനെ തേടുക ആയിരുന്നു..നീര് വറ്റിയ ജലാശയങ്ങൾക്കരുകിൽ  നിന്നും .പലായനം ചെയ്യുന്ന നാടോടികളെ പോലെ..

കടത്തോഴിക്കുന്ന  പോസ്റ്റുകളിൽ നിന്ന് കാംബുള്ളവ  കാണാതെ ആയപ്പോൾ ഞാൻ അസ്വസ്ഥനായി. അവരുടെ ഇൻബോക്സിൽ ചെന്ന് ഞാൻ അന്നോഷിച്ചു. പല പ്രതിഭകളും വിട്ടു നിൽക്കുകയാണ് .ഒരു പടിയിറക്കത്തിനു തിടുക്കം കൂട്ടി.. അവരെ ഒക്കെ തിരികെ കൊണ്ടുവരാൻ കഴിയണം.. കാതൽ കുറച്ചേ ഉള്ളു.. അർഹിക്കുന്ന  ബഹുമാനത്തോടെ അവ സംരക്ഷിക്കപെടണം. അവർ പോയാലും ഒരു ചുക്കും  ഇല്ല എന്നത് പൊന്മുട്ട  ഇടുന്ന താറാവിനെ കശാപ്പു ചെയ്യുന്ന്നതിനു സമം ആയിരിക്കും.ഒളിച്ചിരിക്കുന്ന ആയിരംങളേക്കാൾ വെളിച്ചത് വരുന്ന പത്തുപേർ ആണ് .നല്ലത് .   
.
 മറ്റൊരു ഗ്രൂപ്പ് കണ്ടെത്താൻ എനിക്കായില്ല.. അമ്രതു കുടിച്ചു രുചി പിടിച്ച എന്റെ നാവിനു പച്ച വെള്ളം രുചിക്കുമോ..???

ഇപ്പോളെങ്കിലും ഇത് വർക്ക് ഷോപ്പിൽ കയറ്റി അറ്റകുറ്റം തീർത്തു എടുക്കണം എന്ന് തോന്നിയതിൽ അഭിനന്തനം.. എല്ലാ ഭാവുകങ്ങളും.

.
NB( മൂർത്തിയെക്കൾ  വല്യ ശാന്തി ഉള്ള കാലമാ...ഇതും വായിച്ചു ആരും എന്റെ മെക്കിട്ടു കയറാൻ വരണ്ട.. ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും.എന്നാണല്ലോ. അത്തരം ഒരു ചിരി എന്ന് കരുതിയ മതീ.. :-(

Friday, October 04, 2013

ഞാനും ഒരു ബ്ലോഗ്ഗർ ആയി!!!




ഞാനും ഒരു ബ്ലോഗ്ഗർ ആയി!!!

ഞാനും ഒരു ബ്ലോഗ്ഗർ ആയി.. എന്തോ എനിക്ക് വല്ലാത്ത സന്തോഷം.. ഒരു കളിപാട്ടം കിട്ടിയത് പോലെ... ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല.പക്ഷെ എനിക്ക് എഴുതാൻ ഒരു മേശയും അതിടാൻ കുറച്ചു സ്ഥലവും എന്റെ മാതാപിതാക്കൾ തന്നിരുന്നു വെങ്കിൽ ഒരു പക്ഷെ ഞാൻ എഴിതന്നെ ഉപജീവനത്തിന് വഴികണ്ടുപിടിക്കാൻ ശ്രമിക്കുമായിരുന്നു.. പക്ഷെ എല്ലാ മാതാപിതാക്കൾക്കും മക്കളെ എഴുത്തുകാരൻ ആക്കാൻ ഒന്നും ശ്രമിക്കില്ല.. എഞ്ചിനീയർ മാരെയും , ഡോക്ടർമാരെയും വൈമാനികൻമാരെയും ശ്രഷ്ട്ടിക്കാൻ മാത്രമേ അവർ താത്പര്യപെടു.. തന്റെ മകൻ കൂറ സഞ്ചിയും തൂക്കി താടിയും വളർത്തി കവിത പാടി നടക്കുന്നതൊന്നും ആരും സമ്മതിക്കില്ല.

.എഴുത്തുകാർക്കും പ്രവാസികൾക്കും ഒക്കെ അവമതിയുടെ കാലം ആണ് ഇപ്പോൾ.. അല്ലെങ്കിൽ പിന്നെ അഴിക്കോട് മാഷിനെപോലെ ഒക്കെ ആവണം.. അതൊന്നും എളുപത്തിൽ നടക്കില്ല.. അത്ര ഒക്കെ കഷ്ട്ട പെടാമെങ്കിൽ എനിക്ക് വിമാനം പറത്താൻ പോയികൂടെ .. ദൈവനിശ്ചയം വിചിത്രം ആണ്.എഴുതാൻ അറിയുന്നവനു എഴുത്തുമേശ ഉണ്ടാവില്ല.. മേശ ഉള്ളവർക്കാവട്ടെ എഴുതാനും വശം ഉണ്ടാവില്ല..

ജീവിതം ഇങ്ങനെ ഒക്കെ ആയിതീർന്നു.. ഒന്നും ഞാൻ ആയീ സംവിധാനിച്ചത് അല്ലാ.. അപ്പോൾ ആണ് ഒരു സുഹ്രത്ത് പറഞ്ഞത് ബ്ലോഗ്‌ എഴുത്തു എന്ന്.. ആരും വായിച്ചില്ലെങ്കിലും എനിക്കും സന്തോഷം എഴുതിയല്ലോ.. എഴുത്തുകാരനും വായനകാരനും തമ്മിൽ ശരിക്കും അനുരാഗ ബന്തം തന്നെ ആണ്.. അനുരാഗത്തിന്റെ അവസാന ഘട്ടത്തിൽ .കാമുകി സ്വയം പ്രദർശനത്തിന് തെയാർ ആവുന്നു...സ്നേഹത്തിന്റെ പൂർണതക്ക് വേണ്ടി..

എഴുത്തുകാരനും അപ്രകാരം തന്നെ.എഴുതി എഴുതി ഒടുവിൽ വായനക്കാർ എന്ന കാമുകനു മുൻപിൽ എല്ലാം സമർപ്പിക്കുന്നു..പക്ഷെ ചിലപ്പോൾ എങ്കിലും " നിങ്ങൾക്ക്‌ എന്നോട് സ്നേഹം ഇല്ലേ എന്ന് ചോദിക്കുന്ന വിശ്വാസം നഷ്ട്ടപെട്ട ഭാര്യയെ പോലെ വായനക്കാരോട് ചോദിച്ചു കൊണ്ടിരിക്കും.. എഴുത്ത് കാരനും വേണം വയനകരിൽ നിന്ന് അന്ഗീകാരവും അഭിനന്തനവും.. പിന്നെ കുറച്ചു സ്നേഹവും......

sanjupraveen7@gmail.com

Thursday, October 03, 2013

Thamaraserry Churam

സൌഹ്രദത്തിന്റെ വലം പിരി ശങ്കുകൾ!!!!!



സൌഹ്രദത്തിന്റെ വലം പിരി ശങ്കുകൾ!!!!!

എന്താണ് എഴുത്തുകാരന്റെ ധർമം.. എഴുതി എഴുതി നന്മ വളർത്തുക അല്ലെ.. ഡാനിഷ്...എന്ത് അപാര വ്യക്തിതം.എന്ന് ഇന്ന് അറിഞ്ഞു.. എനിക്ക് ബഹുമാനം തോന്നുന്ന വരുടെ പേരുകൾ ഞാൻ എന്റെ കുറിപ്പുകളിൽ എടുത്തു പറയാറുണ്ട്.. വിഷമം തോന്നിയാൽ ഞാൻ X എന്നോ Y എന്നോ പറഞ്ഞേക്കാം.. ഇത്തരം അപാര വ്യക്തിത്തങ്ങൾ നായക നിരയിലേക്ക് വരണം.. രാഷ്ട്രിയത്തിലേക്കു നന്മ ഉള്ള വ്യക്തിത്തങ്ങൾ ഒന്നും ഇനി വരില്ല.. അത്ര ധപതിച്ചു കഴിഞ്ഞു അവിടം.. ഇത്തരം സൌഹ്രദങ്ങൾ ഒന്നും എന്റെ ജീവിതത്തിൽ വരാതെ എവിടെ പോയി ഒളിച്ചു. ഇത്രനാൾ.. അല്ലെങ്കിലും എനിക്ക് അത്ര ഭാഗിയം ഒന്നും കിട്ടിയിട്ടില്ല..എന്റെ കുഞ്ഞു നാളിൽ വീട്ടിൽ തേങ്ങ ഇടാൻ വരുന്ന ചേരു പറയാറുണ്ട്
"ഞാൻ അല്ലെ മോനൂന്റെ ഏറ്റവും വലിയ കൂട്ട്.". ബ്രിട്ടീഷ്കാരെ ഇവിടെ നിന്ന് ഓടിച്ചു വിട്ടു എന്ന് പറഞ്ഞാൽ " വേണ്ടിയിരുന്നില്ല , ഇവിടെ ഇഷ്ട്ടപോലെ സ്ഥലം ഉണ്ടല്ലോ.. എല്ലാവർക്കും കൂടി സ്നേഹം ആയി കഴിയ മായിരുന്നില്ലേ" എന്ന് ചോദിക്കുന്ന ഒരു നിഷ്കളങ്കൻ..
ഇപ്പോൾ അറ്റക്കും പറ്റക്കും കുറച്ചു നല്ല സൌഹ്രദങ്ങൾ കിട്ടുന്നുണ്ട്..സൌഹ്രദത്തിന്റെ വലം പിരി ശങ്കുകളും തേടി ഞാൻ തീരങ്ങളിൽ കുറച്ചു അലഞ്ഞിരുന്നു.. വക്കു പൊട്ടിയ കുറച്ചു കക്കകൾ ലഭിച്ചു എന്നതൊഴിച്ചാൽ നിരാശ ആയിരുന്നു ഉത്തരം.. കിട്ടിയ ബന്തങ്ങൾ ആകട്ടെ ദാരുണമായ അന്ധിയത്തിൽ എത്തി..
കേടു വന്ന ഇനി നന്നാക്കാൻ സാധിക്കാത്ത ഉപകരണങ്ങളെ പോലെ എത്ര എത്ര ബന്തങ്ങൾ കേടു വന്നു കിടക്കുന്നു.. പലതിന്റെയും പാർട്സ് ഇന്ന് ലഭിയമല്ല..
എന്റെ മുറിയിലും വരാറുണ്ട് ചിലർ എല്ലാം. കൈ നഖങ്ങൾ നീട്ടി വളർത്തിയ പ്രകാശ്‌.. അവനെ കാണുമ്പോൾ തന്നെ എനിക്ക് ശർദ്ധി ക്കാൻ വരും. കാരണം അത്ര ആരോചകങ്ങൾ ആണ് വ്രത്തി കെട്ട നഖങ്ങൾ.. ഞാൻ അണ്ടി പരിപ്പും പിസ്തയും ഇട്ടു വച്ച പാത്രങ്ങളിൽ കൈ ഇട്ടു അവ എടുക്കുമ്പോൾ... ഞാൻ ബാക്കി ഉള്ളവ പോകുമ്പോൾ അവനു തന്നെ സമ്മാനിക്കുന്നു..
എങ്കിലും എനിക്ക് പേരുദോഷം മാത്രം ബാക്കി.. ഇത്തരക്കാരെ വിളിച്ചു സത്കരിച്ചാൽ നല്ലപേർ ഉണ്ടാകും എന്ന്ചില വിരോധികൾ ഉപദേശിച്ചത് മൂലം ആണ് ഞാൻ ഇതിനൊക്കെ തെയ്യാർ ആവുന്നത്..
സ്നേഹിക്കാനും ബഹുമാനിക്കാനും പറ്റുന്ന ഒരു പാട് ഉന്നത വ്യക്തിത്തങ്ങൾ ഇവിടെ തീരത്ത് ഉണ്ട്.. തീരത്ത് ഞാൻ ഒരു ആനന്ദ നടനം തന്നെ നടത്തും..
അപാര തോലികട്ടിയാണ് എന്റേത്.. ഓരോ ഉന്നത വ്യക്തിത്തങ്ങൾ ക്ക് മുന്നിലും മുട്ടി വിളിച്ചു എന്റെ സ്നേഹം, സ്വഹ്രദം പങ്കു വച്ച് തരട്ടെ എന്ന് ചോദിക്കാനും എനിക്ക് മടിയില്ല.....
sanjupraveen7@gmail.com