Wednesday, October 02, 2013

സാവിത്രി എന്ന കള്ളി.....



സാവിത്രി എന്ന കള്ളി.....

പ്രശസ്തരും ദാനാഡിയരും മാത്രം താമസിക്കുന്ന ആ കോളനിയിൽ ഒരു മോഷണം നടന്നു.. പക്ഷെ വീടുടമസ്തനായ കേനലിന്റെ ഭാരിയ കള്ളിയെ തൊണ്ടിയോടെ പിടിച്ചു. ഉച്ചത്തിൽ ആക്രോശിച്ചു അവർ ആ കോളനിയെ ഉണർത്തി.. ഒച്ച കേട്ട് ആദ്യം എത്തിയത് പ്രൊഫസറുടെ ഭാര്യ ആയിരുന്നു..

മൂക്കത്ത് കൈ വച്ച് അവർ അശ്ചര്യപെട്ടു
" എന്റെ ചേച്ചി ഇവൾ ഇത്തര കാരി ആയിരുന്നോ..? ചേച്ചി എങ്ങനെ വിശ്വസിച്ചു ഇവളെ ഇത്രനാൾ ജോലിക്ക് നിർത്തി.."

അമ്പലത്തിൽ നിന്നു മടങ്ങിയ തഹസിൽദാരുടെ ഭാര്യ ആണ് അതിനു മറുപടി കൊടുത്തത്. .
" ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കും.. ഇവറ്റകൾ ഇത് അല്ല അതിലും അപ്പുറം ചെയ്യും...അമ്മെ മഹാമായേ കാത്തോണേ"

ഈ സമയം സിനിമ നടൻറ്റെ ഭാര്യ കാഴ്ച കാണാൻ എത്തിയ തന്റെ വേലകാരിയെ രൂക്ഷ മായി നോക്കി.. നോട്ടം നേരിടാതെ അവൾ കുമ്പളങ്ങ ചതുര കഷങ്ങൾ ആക്കാൻ അടുക്കളയിലേക്കു അപ്രത്യക്ഷമായി...

ഈ സമയത്ത് ആണ് ധ്യാനം കഴിഞ്ഞു മടങ്ങുന്ന പോലീസ് കാരന്റെ ഭാ ര്യ പ്രസ്താവിച്ചത്.......

" കള്ളിയെ പോലിസിൽ ഏൽപ്പിക്ക്കുക.. മറ്റുള്ളവർക്കും ജീവിക്കണമല്ലോ.".

പ്രതീക്ഷകൾ തകർന്ന സാവിത്രി എന്ന കള്ളി അനുകബക്ക് വേണ്ടി എല്ലാ മുഖങ്ങളിലേക്കും ഉറ്റു നോക്കി .. അസ്തമിക്കാൻ പോകുന്ന സുര്യ പ്രഭയിൽ മുഷിഞ്ഞ അവളുടെ ഇളം മഞ്ഞ സാരീ തിളങ്ങി..

ഒടുവിൽ ഉത്തമ കുടുംബിനികൾ എല്ലാം ചേർന്ന് ഒരു തീരുമാനം എടുത്തു കള്ളിയെ പോലീസിൽ എല്പ്പികുക..

പോലീസിനെ വിളിക്കപെട്ടു.. പോലീസു കാരൻ അവളെ നിസ്സഹായനയീ നോക്കി കൊണ്ട് തോണ്ടിയും എടുത്തു ജീപ്പിൽ കയറാൻ അപേക്ഷിച്ചു...

ബഹളത്തിനിടയിൽ മടി കുത്തിൽ നിന്ന് ഊർന്നുവീണ തൊണ്ടി ആയ കുറച്ചു പയറും പഞ്ഞസാരയും വാരി ഒരു സഞ്ചിയിൽ ഇട്ടു കൊണ്ട് അവൾ ജീപ്പിൽ കയറി..

ആ സമയം മുറ്റത്തെ ഓരോ മണൽത്തരിയിലും സുര്യൻ പ്രതിഭലി ക്കുന്നുണ്ടായിരുന്നു.....

ഈശ്വരനും ഞാനും



"ഇശ്വരന് എന്നെയും എനിക്ക് ഇശ്വരനെയും വിശ്വാസം ഇല്ലാതെ ആയിട്ടു കാലം എത്ര ആയി.. ആൽ തറയിലോ പള്ളിമുറ്റ്തോ വച്ച് അവിചാരിതമായി കണ്ടാലും ഞങ്ങൾ ഇപ്പൊ പെണ് വാണിഭത്തെ കുറിച്ചോ വിലകയറ്റത്തെ കുറിച്ചോ മാത്രമേ സംസാരിക്കാറോള്ളൂ..."feeling blessed.

എന്തെ മലയാളി മാത്രം ഇങ്ങനെ ആയീ..



എന്തെ മലയാളി മാത്രം ഇങ്ങനെ ആയീ..

.. ഓണക്കോടിയും, പൂക്കളവും, ഓണസദ്യയും ഒന്നും ഇല്ലാതെ ഒരു ഓണം കൂടി കടന്നു പോയി.. പ്രവാസ ജീവിതത്തിലെ 6 മത്തെ ഓണം.. ഇപ്പോൾ എനിക്ക് സങ്കടം ഒന്നും ഇല്ല.. കാരണം എന്റെ മനസിന്‌ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.. മാറിയത് എല്ലാം പൂക്കളായീ വിരിഞ്ഞിട്ടും ഉണ്ട്.

.ഈ ആറു വർഷം കൊണ്ട് ശരീരത്തിനെ അല്പ്പം വയ്യാതെ ആയിട്ടുഒള്ളു.. മനസിന്‌ ഒന്നും സംഭവിച്ചിട്ടില്ല......
മാറ്റങ്ങൾ സംഭവിക്കാത്ത എന്താണ് ഉള്ളത്.. മാറാൻ പാടില്ല എന്ന് വിശ്വസിക്കുന്നത് ആണ് ഏറ്റവും വലിയ പാപം..

പ്രക്രതി മാറുന്നില്ലേ...മനുഷിയന്റെ വളർച്ചയിൽ മാറ്റങ്ങൾ സംഭാവിക്കുന്നില്ലേ...? കേരളത്തിന്‌ മാറ്റങ്ങൾ വന്നില്ലേ..? മലയാളിയുടെ ജീവിതം തന്നെ മാറീ.. ഭക്ഷണരിതികൾ മാറി.. ഒന്നിനും കൊള്ളാത്ത അമൂൽ ബേബികൾ നിറഞ്ഞു...

ഇതൊക്കെയാണെങ്കിലും മലയാളിയുടെ മനസിന്‌ ഒരു വളർച്ചയും വന്നിട്ടില്ല എന്നതാണ് വാസ്തവം..
അഴുക്കു നിറഞ്ഞ മനസിന്റെ ഉടമകൾ ധാരാളം.. ഇത്രയും പറയാൻ കാരണവും പറയാം..

ഒരു ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിനു കമന്റ്‌ ഇട്ടതു കൊണ്ട്
എനിക്ക് ഇന്ന് ഒരു തെറി കത്ത് മെയിലിൽ കിട്ടി..

തെറി കത്ത് വന്നപ്പോൾ സങ്കടം തോന്നി.. എനിക്ക് അയച്ചത് കൊണ്ട് അല്ല.. മലയാളിയുടെ മനോരോഗത്തിന് ഒരു മാറ്റവും സംഭവിചില്ലലൊ എന്ന് ഓർത്താണ്‌ ഞാൻ സങ്കടപെട്ടത്.. ലോകത്തൊരിടത്തും ഇത്ര ഇടുങ്ങിയ മനസുള്ളവർ ഉണ്ടാവില്ല..

എന്തെ മലയാളി മാത്രം ഇങ്ങനെ ആയീ..


sanjupraveen7@gmail.com

സംസ്ക്കാരം എന്ന കീറ മാറാപ്പ്



സംസ്ക്കാരം എന്ന കീറ മാറാപ്പ്

കേരളീയ സംസ്കാരം എന്ന് പറയുന്നത് ചുമരിൽ തൂക്കുന്ന കഥകളി മാസ്ക് മാത്രം അല്ല.. സംസ്ക്കാര നിർമ്മാണം തിരുവാതിര കളിയിൽ ഒതുങ്ങുകയും ഇല്ല.. മറ്റുള്ളവർക്ക് തെറി കത്തുകൾ എഴുതുന്നത്‌ കേരളീയ സംസ്കാരം ആണോ...? അമ്മമാരുടെ മക്കളെ നടു റോഡിൽ വെട്ടി കൊല്ലുന്നത് ആണോ കേരള സംസ്കാരം.?. പാർട്ടി തിരിഞ്ഞു റോഡിൽ വെട്ടി മരിക്കുന്നതാണോ സംസക്കാരം..? അതോ എണ്ണം പറഞ്ഞു വെട്ടുന്നതോ..?
യുറോപിയൻ സംസ്കാരത്തെ പറ്റിയും അമേരിക്കൻ സംസ്കാരത്തെ പറ്റിയും പരമ പുച്ഛത്തോടെ സംസാരിക്കുന്ന കേരളീയർ അറിവില്ലായ്മ കൊണ്ട് മാത്രം നുണകൾ പറയുക യാണ്.. അവർ സംസ്‌കാര മഹിമയിൽ നമ്മളെ കവച്ചു വയ്ക്കും..
സ്ത്രീ കളെ വില്പന ചരക്കു ആക്കുന്നത് നമ്മൾ ആണ്.. ബസ്സിലും തിയറ്ററിലും വച്ച് സ്ത്രീകളുടെ പ്രഷ്ട്ടത്തിൽ നുള്ളി രസിക്കുന്നതും നമ്മൾ.. 6 മാസം പ്രായം മായ കുട്ടികളുടെ ജനനേന്ദ്രിയം വരെ തകർക്കുന്ന സംസ്ക്കാരം വേറെ എവിടെ ഉണ്ട്.. സ്ത്രീ കളോട് ലൈഗിക അഭിയർതന നടത്തുന്നവരിൽ കൂടുതലും പെൻഷൻ പറ്റിയ വ്രദ്ധൻമാർ ആണ്..ഇത് അല്ലെ കേരളീയ സംസ്കാരം..


മഹാബലിയെന്ന സദ്‌വ്രത്തനെ ചവുട്ടി പാതാളത്തിലേക്ക്‌ അയച്ചത് കേരളരാജിയത്തിൽ നടന്ന സംഭവം അല്ലെ..? നല്ലവരായ ഭരണാധി കാരികളെ ചവുട്ടി പുറത്താക്കിയിട്ടുണ്ടോ അമേരിക്കയിൽ ? യുറോപ്പിൽ ?

കഴുകിതുടച്ച സ്ഫടികം പോലെ നിർമ്മലമാവട്ടെ നമ്മുടെ മനസ് .. എന്നിട്ടാവാം നമ്മുടെ സംസ്കാരത്തെ വാഴ്ത്തൽ.. ഈ സാംസ്‌കാരിക പ്രകടനങ്ങൾ നിലക്കട്ടെ.. ഗജ വീരന്മാർക്കു വിശ്രമം കൊടുക്കുക.. ഉദ് ഘാനത്തിന് നിലവിക്കു കൊളുത്തി നടു വേദനിച്ച മന്ത്രിമാരെ അവരുടെ ജോലിക്ക് വിടുക ..

മതം ദൈവത്തെ വളർത്തുന്നതിന് പകരം തളർ ത്തുകയാണ് ചെയ്യുന്നത്.. ദയവു ചെയ്തു ഇനിയെങ്കിലും ദൈവത്തെ തുറന്നുവിട്
ഇനിയെങ്കിലും പഴയ ഗുരുകുല കാലത്തേക്ക് മടങ്ങി പോവാം.. ഗുരുവിനെ സേവിച്ചും ഗുരുമുഖത്തുനിന്ന് പഠിച്ചും ഒരു പുതിയ തലമുറ ഉണ്ടാവട്ടെ.. അതിനു കഴിയില്ലെങ്കിൽ മാനും, മുയലും കാട്ടുപോത്തിനും കുട്ടികൾ ഉണ്ടാവട്ടെ..

മനുഷിയർക്കു കുട്ടികൾ വേണ്ട.മനുഷിയ വംശം നശിക്കട്ടെ.. . ..

sanjupraveen7@gmail.com 

രണ്ടു കഥകൾ

രണ്ടു കഥകൾ

നിക്കാഹ് @ 16

നിക്കാഹിന്റെ പേരിൽ മാത്രം ബലാൽത്സംഗം ചെയ്യാൻ അധികാരം കിട്ടിയ ആ മനുഷ്യനെ സമൂഹവും അവളും ഭർത്താവ് എന്ന് വിളിച്ചു. ഭർത്താവ് പതിവ് പോലെ വിവസ്ത്രയാക്കി ഭോഗിക്കുന്ന സമയം കൊല്ല പരീക്ഷക്ക്‌ വേണ്ടി പഠിച്ചു വച്ച കവിത ഉരുവിട്ട് ഉറപ്പികുക ആയിരുന്നു അവൾ..

"ജാതി ചോദിക്കുന്നില്ല ഭഗനി "
എത്ര ആവർത്തിച്ചിട്ടും അവൾക്കു ബാക്കി ഓർമ്മ വന്നില്ല..

ആവേശത്തിനോടുവിൽ ഭർത്താവിൽ നിന്ന് സ്വതന്ത്ര ആയി വസ്ത്രം ധരിക്കുമ്പോൾ അവൾ സമാധാനിച്ചു..

എന്തായാലും എനിക്ക് കൊല്ല പരീക്ഷ എഴുതാൻ സാധിക്കില്ല..

എങ്കിലും അവൾ ആവർത്തിച്ച്‌ ഉരുവിട്ട്‌
"ജാതി ചോദിക്കുന്നില്ല ഭഗനി "

ദാമ്പത്യം

രാത്രി ജോലിക്കിടെ അവിചാരിതമായി വീട്ടിൽ എത്തിയ വ്രദ്ദനായ ആ ഭർത്താവ് വ്യകതമായി കണ്ടതാണ് തന്റെ വീട്ടിൽ നിന്നും ഓടി മറയുന്ന ചെറുപ്പകാരനായ ആ ഭാര്യ കാമുകനെ... ആ നിമഷം അവളെ കൊന്നും കളയണം എന്ന് എല്ലാ പുരുഷന മാരെ പോലെ ആ ഭർത്താവും കരുതി.

പക്ഷെ അടുത്ത നിമിഷം അയാൾ ചിന്തിച്ചു... അവൾ മരിച്ചാൽ തനിക്കു ആരാണ് പരിപ്പും പച്ചകറിയും പാചകം ചെയ്തു തരിക. ആരാണ് മുഷിഞ്ഞ തുണികൾ തിരുമ്പി അലക്കി ഇസ്തിരി ഇട്ടു തരിക. അത് കൊണ്ട് തന്നെ ആ ദാമ്പത്യം തുടരാൻ അയാൾ തീരു മാനിച്ചു
sanjupraveen7@gmail.com

പ്രിയപ്പെട്ട സുധി .....

 


"സഞ്ജു സത്തിയം പറയു, നീ ആരാണ്, എന്താണ് നീ ഇങ്ങനെ ...

സുധിയുടെ ചോദിയം കേട്ട് ഞാനും ഒന്ന് ഞെട്ടി.. സതിയതിൽ ഞാൻ ആരാണ്.. ഞാൻ അതെ കുറിച്ച് ഇത് വരെ ചിന്തി ചിട്ടുണ്ടയിരുന്നില്ല .. ശങ്കരനും , ബുദ്ധനും, വിവേകാനന്തനും ഒക്കെ ചോദിച്ചത് ഇതേ ചോദിയം ആണ്.. ഞാൻ ആരാണ്..? മരണമെത്തുന്ന അവസാനം നിമിഷത്തിനു മുൻപെങ്കിലും ഞാൻ ഇതിനു ഉത്തരം കണ്ട് എത്തിയേക്കാം..

ജീവിതം ഒരു മന്ത്ര ജലം ആണ്.. കുടിക്കുന്തോറും കുടിക്കുന്തോറും ദാഹം ഇരട്ടിക്കുന്ന മന്ത്ര ജലം.. ആർത്തിയോടെ അടങ്ങാത്ത ദാഹത്തോടെ ഈ ജലം ഞാനും വാരി വാരി കുടിക്കുന്നു.. ചിന്തി ച്ചിരിക്കാൻ പറ്റുന്ന ഒരു ബോധി വ്രക്ഷം ഈ കോണ്ക്രീറ്റ് കാടുകൾക്കിടയിൽ ഇല്ല.. 52 ഡിഗ്രി ചൂടിൽ ഏതെങ്കിലും കോണ്‍ക്രീറ്റ് വ്രക്ഷത്തിനു ചുവട്ടിൽ ഇരുന്നു ആലോചിച്ചാലും കറുത്തും കരുവാളിച്ചും ഞാൻ തളരും എന്നല്ലാതെ ഒരു ഉത്തരവും ലഭിക്കില്ല ... ചൂടിൽ വിയർക്കുകയും തണുപ്പിൽ വിറക്കുകയും ചെയ്യുന്ന ഒരു ജീവി..എന്ന് വേണമെങ്കിൽ പറയാം..വിശക്കുമ്പോൾ ഭക്ഷിക്കുകയും, നിലനില്പ്പിനു പ്രശനം ഉണ്ടാകുമ്പോൾ പ്രതികരിക്കുകയും, സ്വയംഭോഗവും സംഭോഗവും ചെയ്യുന്ന ഒരു ശരാശരി ജീവി..

സ്നേഹിക്കപെടാനും സ്നേഹിക്കുവാനും അതിയായി ആഗ്രഹിക്കുന്ന, സ്നേഹം നഷ്ട്ടപെടുമ്പോൾ വിലപിക്കുന്ന കണ്ണീർ ഒഴുക്കുന്ന ഒരു പ്രാണി.. എന്റെ തറവാട്ടിൽ നല്ലവർ മാത്രം ജെനിച്ചു.. എല്ലാവരും നല്ല പൂക്കൾ ആയി.. പക്ഷെ ആ ഉദിയാനത്തിൽ പൂ ആകെണ്ടിയിരുന്ന ഞാൻ മുള്ലായീ...

ഈയിടെ ജോസഫ്‌ എന്നെ ഒരാൾ എന്നെ കാണാൻ വന്നു.. പെന്തക്രോസ്ത് ദൈവ സഭയിലെ അംഗമാണ് എന്ന് അറിയിച്ചു.. ദൈവത്തിനു സഭയുണ്ടെന്നും അതിൽ അംഗങ്ങൾ ഉണ്ടെന്നും ഈ സാത്താൻ (ഞാൻ) ആദിയമായി അറിഞ്ഞു..
കുഞ്ഞേ എന്നും ബ്രദർ എന്നും സംബോധന ചെയ്തു എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആണ് വന്നത് എന്ന് അറിയിച്ചു. ഞാൻ ഞെട്ടിപ്പോയി കാരണം 4000 ത്തോളം ആളുകൾ താമസിക്കുന്ന ഈ ഫ്ലാറ്റിൽ എന്നെ മാത്രം എന്തുകൊണ്ടാവും... ഈ ദൈവ ദൂതൻ തിരഞ്ഞെടുത്തത്.. രഹസിയമായി ഞാൻ ചെയ്തു കൊണ്ടിരുന്ന പൈശാചിക പ്രവർത്തികൾ ലോകം അറിഞ്ഞു തുടങ്ങിയോ എന്ന് ഞാൻ സംശയിച്ചു..

സമാനിയം തരക്കേടില്ലാത്ത സാലറിയിൽ , മുദീർ പോസ്റ്റിൽ വർക്ക്‌ ചെയ്യുന്ന എന്നേക്കാൾ ദൈവ ദൂതന്മാരുടെ പ്രാർത്ഥന അർഹിക്കുന്ന ഒരു പാട് പേര് ഇവിടെ ഉണ്ടെന്നു ഞാൻ വിനയത്തോടെ അറിയിച്ചു.. അഹങ്കാരിയായ (അയാളുടെ ഭാക്ഷ യിൽ ) എനിക്കുവേണ്ടി സമയം നഷ്ട്ടപെടുത്തുന്നതിനെക്കാൾ പട്ടിണികൊണ്ട്, രോഗം കൊണ്ട് കഷ്ട്ടപെടുന്നവർക്ക് വേണ്ടി പ്രതിക്കാൻ ഞാൻ അപേക്ഷിച്ചു...

ആ ദൈവ സഭാ അംഗം എന്നെ പറഞ്ഞ തെറി ഇവിടെ വിവരിക്കാൻ സാധിക്കില്ല.. എനിക്ക് ഒരു കൂട്ടുകാരി സമ്മാനിച്ച ഒരു ക്ലേ യുടെ പൂ പാത്രം നിലത്തു എറിഞ്ഞു പൊട്ടിച്ചു ഡോർ വലിച്ചടച്ചു ആ പാവം ഈ സാത്താന്റെ കയ്കളിൽ നിന്ന് രക്ഷ പെട്ട് ഓടി.. പിന്നീടു ഉള്ള പ്രസംഗം കളിൽ എന്നെ പരമാർശിക്കാറുണ്ട് എന്ന് സുഹ്രത്തുക്കൾ പറഞ്ഞു..

പ്രിയപ്പെട്ട സുധീ ...... ,
എന്നെ നീ വിലയിരുതികൊളുക.. മനസിലായാൽ എനിക്കും പറഞ്ഞു തരിക.. ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണല്ലോ!!!!!!!...

sanjupraveen7@gmail.com