Thursday, October 03, 2013

Thamaraserry Churam

സൌഹ്രദത്തിന്റെ വലം പിരി ശങ്കുകൾ!!!!!



സൌഹ്രദത്തിന്റെ വലം പിരി ശങ്കുകൾ!!!!!

എന്താണ് എഴുത്തുകാരന്റെ ധർമം.. എഴുതി എഴുതി നന്മ വളർത്തുക അല്ലെ.. ഡാനിഷ്...എന്ത് അപാര വ്യക്തിതം.എന്ന് ഇന്ന് അറിഞ്ഞു.. എനിക്ക് ബഹുമാനം തോന്നുന്ന വരുടെ പേരുകൾ ഞാൻ എന്റെ കുറിപ്പുകളിൽ എടുത്തു പറയാറുണ്ട്.. വിഷമം തോന്നിയാൽ ഞാൻ X എന്നോ Y എന്നോ പറഞ്ഞേക്കാം.. ഇത്തരം അപാര വ്യക്തിത്തങ്ങൾ നായക നിരയിലേക്ക് വരണം.. രാഷ്ട്രിയത്തിലേക്കു നന്മ ഉള്ള വ്യക്തിത്തങ്ങൾ ഒന്നും ഇനി വരില്ല.. അത്ര ധപതിച്ചു കഴിഞ്ഞു അവിടം.. ഇത്തരം സൌഹ്രദങ്ങൾ ഒന്നും എന്റെ ജീവിതത്തിൽ വരാതെ എവിടെ പോയി ഒളിച്ചു. ഇത്രനാൾ.. അല്ലെങ്കിലും എനിക്ക് അത്ര ഭാഗിയം ഒന്നും കിട്ടിയിട്ടില്ല..എന്റെ കുഞ്ഞു നാളിൽ വീട്ടിൽ തേങ്ങ ഇടാൻ വരുന്ന ചേരു പറയാറുണ്ട്
"ഞാൻ അല്ലെ മോനൂന്റെ ഏറ്റവും വലിയ കൂട്ട്.". ബ്രിട്ടീഷ്കാരെ ഇവിടെ നിന്ന് ഓടിച്ചു വിട്ടു എന്ന് പറഞ്ഞാൽ " വേണ്ടിയിരുന്നില്ല , ഇവിടെ ഇഷ്ട്ടപോലെ സ്ഥലം ഉണ്ടല്ലോ.. എല്ലാവർക്കും കൂടി സ്നേഹം ആയി കഴിയ മായിരുന്നില്ലേ" എന്ന് ചോദിക്കുന്ന ഒരു നിഷ്കളങ്കൻ..
ഇപ്പോൾ അറ്റക്കും പറ്റക്കും കുറച്ചു നല്ല സൌഹ്രദങ്ങൾ കിട്ടുന്നുണ്ട്..സൌഹ്രദത്തിന്റെ വലം പിരി ശങ്കുകളും തേടി ഞാൻ തീരങ്ങളിൽ കുറച്ചു അലഞ്ഞിരുന്നു.. വക്കു പൊട്ടിയ കുറച്ചു കക്കകൾ ലഭിച്ചു എന്നതൊഴിച്ചാൽ നിരാശ ആയിരുന്നു ഉത്തരം.. കിട്ടിയ ബന്തങ്ങൾ ആകട്ടെ ദാരുണമായ അന്ധിയത്തിൽ എത്തി..
കേടു വന്ന ഇനി നന്നാക്കാൻ സാധിക്കാത്ത ഉപകരണങ്ങളെ പോലെ എത്ര എത്ര ബന്തങ്ങൾ കേടു വന്നു കിടക്കുന്നു.. പലതിന്റെയും പാർട്സ് ഇന്ന് ലഭിയമല്ല..
എന്റെ മുറിയിലും വരാറുണ്ട് ചിലർ എല്ലാം. കൈ നഖങ്ങൾ നീട്ടി വളർത്തിയ പ്രകാശ്‌.. അവനെ കാണുമ്പോൾ തന്നെ എനിക്ക് ശർദ്ധി ക്കാൻ വരും. കാരണം അത്ര ആരോചകങ്ങൾ ആണ് വ്രത്തി കെട്ട നഖങ്ങൾ.. ഞാൻ അണ്ടി പരിപ്പും പിസ്തയും ഇട്ടു വച്ച പാത്രങ്ങളിൽ കൈ ഇട്ടു അവ എടുക്കുമ്പോൾ... ഞാൻ ബാക്കി ഉള്ളവ പോകുമ്പോൾ അവനു തന്നെ സമ്മാനിക്കുന്നു..
എങ്കിലും എനിക്ക് പേരുദോഷം മാത്രം ബാക്കി.. ഇത്തരക്കാരെ വിളിച്ചു സത്കരിച്ചാൽ നല്ലപേർ ഉണ്ടാകും എന്ന്ചില വിരോധികൾ ഉപദേശിച്ചത് മൂലം ആണ് ഞാൻ ഇതിനൊക്കെ തെയ്യാർ ആവുന്നത്..
സ്നേഹിക്കാനും ബഹുമാനിക്കാനും പറ്റുന്ന ഒരു പാട് ഉന്നത വ്യക്തിത്തങ്ങൾ ഇവിടെ തീരത്ത് ഉണ്ട്.. തീരത്ത് ഞാൻ ഒരു ആനന്ദ നടനം തന്നെ നടത്തും..
അപാര തോലികട്ടിയാണ് എന്റേത്.. ഓരോ ഉന്നത വ്യക്തിത്തങ്ങൾ ക്ക് മുന്നിലും മുട്ടി വിളിച്ചു എന്റെ സ്നേഹം, സ്വഹ്രദം പങ്കു വച്ച് തരട്ടെ എന്ന് ചോദിക്കാനും എനിക്ക് മടിയില്ല.....
sanjupraveen7@gmail.com

സ്നേഹത്തിനു നന്ദി... സ്നേഹ മില്ലായ്മക്കും...!!!!!



സ്നേഹത്തിനു നന്ദി... സ്നേഹ മില്ലായ്മക്കും...!!!!!

ഇന്ന് ഞാൻ താൽകാലിക മായി എങ്കിലും കുവൈറ്റിനോട് വിട പറയുക ആണ് ..കാരണം അടുത്ത 14 അം തിയതിയോടെ കമ്പനിക്ക് ഇനി എന്റെ സേവനം സൌദിയിൽ ആണ് ആവിശിയം. പ്രവാസത്തിനുള്ളിലെ ഒരു പ്രവാസം.ഇനിയും ഞാൻ ഇവിടെ രണ്ടു മാസം കൂടുമ്പോൾ ഒരിക്കൽ വന്നു പോകും. എങ്കിലും ആതിദെയൻ അതിഥി ആയ അവസ്ഥ.. 5 വര്ഷം മുൻപ് നരച്ച ഇളം മഞ്ഞ നിറമുള്ള മണ്ണിലേക്ക് വന്നിറങ്ങുമ്പോൾ ഞാൻ ഒരു മൂഷിക സ്ത്രീ പോലെ ആയിരുന്നു.. ഒന്നും എനിക്കറിയില്ല.. തലേന്ന് രാത്രി കരഞ്ഞ കണ്ണനീർ കവിളിൽ ഉണങ്ങി . മനസിൽ എന്തോ വലിയ ഒരു ഭാരം .മിനുസമുള്ള റോഡു കളോ വലിയ വണ്ടിയോ ഒന്നും എനിക്ക് സന്തോഷം തന്നില്ല. പൊക്കിൾ കൊടി മുറിയുമ്പോൾ ശിശുവിന് കിട്ടുന്നതു സ്വാതന്തരിയമോ .അനാധത്വമോ..?

പിന്നെയും ഞാൻ കരഞ്ഞു.. നിർത്താതെ 3 മാസം.. ഗോവക്കാരുടെ ഒരു സങ്കേതം ആയിരുന്ന അത്. മലയാളം പറയാൻ കൂടി അടുത്ത ഫ്ലാറ്റുകളിൽ പോകേണ്ടി വന്നു.. ഒരേ ഒരു മലയാളി.. എങ്ങനെയും തിരിച്ചും പോവാൻ ഞാൻ പാസ് പോർട്ടിനായീ കമ്പനി വാതിലിൽ മുട്ടി കൊണ്ടേ ഇരുന്നു.. ഭീമമായ ഒരു തുകയാണ് അവർ നഷ്ട്ട പരിഹാരം ആയി ആവിശ്യപെട്ടത് ..കൊടുക്കാൻ നിവർത്തി ഇല്ലാത്തതുകൊണ്ട് ഒരു വർഷം തുടരാൻ തീരുമാനിച്ചു...

കൊയലണ്ടിക്കാരൻ മുസ്തഫ ഇക്ക വിളമ്പി തന്ന ചപ്പാതിയിലും കീമയിലും എന്റെ കണ്ണ് നീര് കൊറേ വീണു.( സസ്യ ആഹാരിയായ ഞാൻ കീമ നോണ് വെജ് ആണ് എന്ന് എനിക്കറിയില്ലായിരുന്നു.. ) .സനോജ് ഇക്ക, കൊണ്ടോട്ടിയിൽ ഉള്ള നിയാസ് ഇക്ക, കല്പ്പറ്റകാരൻ മുജീബ് ഇക്ക എത്ര എത്ര ദൈവ ദൂതന്മാർ. എപ്പോളും കരയുന്ന അല്ലെങ്കിൽ ചിരിക്കുന്ന ഞാൻ അവർക്ക് ഒക്കെ ഒരു കൌതുകം ആയിരുന്നു .. പിന്നെ ഞാൻ അവരുടെ എല്ലാം കുഞ്ഞു അനിയൻ ആയീ.. അത്ര അവർ എന്നെ സ്നേഹിച്ചു ഞാൻ അവരെയും.. പലർക്കും അനിയനും മകനും ഒക്കെ ആയി..പല ഇത്തമാരും ഭർത്താക്കൻ മാരുടെ ദുശീലങ്ങൾ നിയന്ത്രിക്കാൻ എന്നെ ഏല്പ്പിച്ചു ..

പിന്നെ ഞാൻ കുവൈറ്റിനെ സ്നേഹിച്ചു.. ഞങ്ങളുടെ ഹാരിസ് മുഹമ്മദ് എല്ലാ ദിവസവും മുടങ്ങാതെ 2 വർഷത്തോളം എനിക്ക് ജ്യൂസ് സമ്മാനിച്ച്.. അയാൾ എന്നെ ആഖു എന്ന് വിളിച്ചു. അത് കേട്ട് എല്ലാവരും വിളിച്ചു .. ഞാൻ അങ്ങനെ ആഖു ആയീ... .ശരിക്കും ഞാൻ നാടിനെ മറന്നു.. കാരണം എന്റെ വീട്ടിൽ നിന്ന് അല്ലാതെ എനിക്ക് ഇത്ര സ്നേഹം എന്റെ നാട്ടിൽ നിന്ന് കിട്ടിയില്ല... ബലദിയയിലെ ഖാസിം എന്നാ മിസരി എന്നും എനിക്ക് പത്രം കൊണ്ട് തന്നു.. ടാക്സി ഡ്രൈവർ സുഹൈൽ എന്ന പാകിസ്താനി ഏതു യാത്രയിലും എന്നെ അനുഗമിച്ചു, സുൾഫിക്കർ നാരങ്ങ നീരും , ഐസും ചേർത്ത് ഉണ്ടാക്കിയിരുന്ന കരിബിൻ ജൂസിന്റെ രുചി മരണം വരെ മറക്കാൻ കഴിയില്ല...

അവിചാരിത മായി കോഡിനെറ്റർ ആയി പ്രോമോഷൻ കിട്ടി..എല്ലാവരും എന്നെയും ഞാൻ അവരെയും സ്നേഹിച്ചു.. എന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഓരോരുത്തരും സഹായിച്ചു.. ഫോർക്ക് ലിഫ്റ്റ് ഓടിക്കാൻ പഠിപ്പിച്ച കൈഫ്, ജിമ്മി ചേട്ടൻ അങ്ങനെ ഒരു പാട് പേർ..... I PC ഓഡിയോ വിഷ്വൽ സെക്കട്ടറി ആയീ..എത്ര എത്ര പേർ എന്നെ സ്നേഹം ഊട്ടി.. ..

വേര് ഓടി വളരുക എന്നാ ആശയത്തിൽ എനിക്ക് വിശ്വാസം ഇല്ല.. വേരില്ലാതെ വളരാൻ ഞാൻ ആഗ്രഹിച്ചു.. കൊച്ചിയിലും ഉദഗമണ്ടലതും, ബംഗ്ലൂരിലും,ഞാൻ വെരോടാതെ വളർന്ന്.. തളിർത്തു, പൂത്തു, കായ്ച്ചു.. പക്ഷെ ഇവിടെ എനിക്ക് വേരുകൾ മുളച്ചു..
കരഞ്ഞു കൊണ്ട് ഞാൻ ഇവിടെ വന്നിറങ്ങി... ഇന്ന് സ്വയം കരഞ്ഞു കൊണ്ടും കുറച്ചു പേരെ കരയിപ്പിച്ചു കൊണ്ടും ഞാൻ മടങ്ങുകയാണ്
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയീ ... അതിന്റെ മാളത്തിൽ ഒതുങ്ങുകയാണ്.

.
ആഗ്രഹിച്ചത് എല്ലാം വാങ്ങി കൂട്ടി.. ഞാൻ ഒരു കാക്ക ആണ് എന്ന് ഓർക്കാതെ വീണു കിട്ടിയ മയിപീലികൾ ചുമലിൽ കെട്ടി മയിൽ ആണെന്ന് നടിച്ചു. ഞാൻ ഒരു മയിലാട്ടം തന്നെ നടത്തി......

പുതിയ മണ്ണിൽ ഞാൻ പുതിയതായിരിക്കും.. അഹംകാരത്തിന്റെ പാരമ്യതയിൽ നിന്ന ഞാൻ എങ്ങനെ എന്നെ അവിടെ അടക്കി വയുക്കും.. 5 വര്ഷം മുൻപ് മണ്ണിൽ ഇറങ്ങുമ്പോൾ 20 കാരന്റെ നിഷ്കളങ്കത ഉണ്ടായിരുന്നു, ഇന്നോ എല്ലാ അടിതടകളും ഞാൻ പഠിച്ചു കഴിഞ്ഞു.കാപടിയം എനിക്ക് വശമാണ്.. .കള്ളം പറയാനും എനിക്കറിയാം.. ക്ലാവ് പിടിച്ച കള്ള നാണയത്തെ ആരെങ്കിലും മനസ്സിൽ സൂക്ഷിക്കുമോ..
sanjupraveen7@gmail.com