റോക്കെഴ് സിനു ഒരു വിമർശന കുറിപ്പ്
ശുദ്ധി
കലശത്തിന് ആചാരവെടി...!!!! feeling Extied -:)
പലതും ആരംഭിക്കാൻ ഉള്ള അസുലഭ ഭാഗിയം എനിക്ക് കിട്ടിയിട്ടുണ്ട്.. തെല്ലും അഹങ്കാരത്തോടെ
പറയട്ടെ അതെല്ലാം നല്ലനിലയിൽ മുന്നോട്ടു പോകുന്നും
ഉണ്ട്.. ഇതും ഞാൻ തുടങ്ങി വയ്ക്കുന്നു..
ഞാൻ ഈ ഗ്രൂപ്പിൽ
വരാൻ കാരണം ഒക്കെ നിങ്ങൾക്ക് അറിയാം.. അതെ
കുറിച്ച് ഞാൻ ഇതിനു മുൻപും എഴുതിയിട്ടുണ്ട്..ഇവിടെ വന്നത് കൊണ്ട് എനിക്ക് ഉണ്ടായ
നേട്ടങ്ങൾ.. അതെ കുറിച്ച് പറയാൻ എനിക്ക് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. ശരറാന്തലുകൾ
പോലെ ദീപ്തമായ മായ കുറെ കുറെ മനസുകൾക്കിടയിലൂടെ സ്വപ്നാടകനെ
പോലെ ഞാൻ ചുറ്റിത്തിരിയുന്നു..
അതിശയോക്തി
തോന്നാം.. മാലാഖമാരുടെ ലോലക്കുകളെ പോലെ എന്റെ മനസിലേക്ക് പറന്നിറങ്ങിയ ചില വെയിൽ നാളങ്ങൾ..
എഴുത്തിന്റെ
ആന പുറത്തെ യാത്ര അവസാനിപ്പിച്ച് ശേഷിച്ച ജീവിതം കാൽനട ആയി
ജീവിച്ചു തീർക്കാം എന്ന് കരുതിയ സമയം..അവിചാരിതമായി
ആണ് ഈ ഗ്രൂപ്പ് സുധി പരിചയ പെടുത്തി തന്നത്.. ഇതിൽ ഒന്നും എനിക്ക് താത്പ ര്യം ഉണ്ടായില്ല.. എഴുത് എന്ന് നിർബന്ധിച്ചു.....പിന്നെ
എന്തോ എഴുതി.. എനിക്ക് നുണ കഥകൾ എഴുതാൻ അറിയാം..
അങ്ങനെ ഉള്ളവർ സഭയിൽ ശോഭിക്കും.. ജീവിതത്തിൽ ശോഭിചില്ലെങ്കിലും സഭയിൽ ഞാൻ ശോഭിച്ചിരുന്നു..
എനിക്ക്
പിടിക്കാതെ ഒരു പാടിടങ്ങളിൽ കയറി ഇറങ്ങിയ ഞാൻ സ്വർണ പാദുകം പാകമായ സിൻഡർലയെ പോലെ സന്തോഷിച്ചു..
ഞാൻ പറഞ്ഞല്ലോ
മനസ്സിൽ മഴവിൽ തീർത്ത കുറെ വെയിൽ നാളങ്ങളെ കുറിച്ച്.. ആദ്യം പറയണ്ടതും ജെയിംസ് അച്ചായനെ
കുറിച്ച് ആണ്.. കുമ്പസാരത്തിന്റെ തിരിശീലകൾ എനിക്ക് ആവശിയം ഇല്ലാത്ത ഒരു ബന്ധം ആണ്
അത് ..
ഇന്നലെ
രാത്രി യാണ് ഞാൻ സുന്ദരനായ എന്റെ അനുജനെ ഞാൻ ഇവിടെ നിന്ന് സ്വന്തം ആക്കിയത്.. ഇത്രയും
നാൾ അവൻ മറഞ്ഞിരുന്ന അവൻ ചേട്ടായി എന്ന് വിളിച്ചു
മുന്നിലെത്തിയപ്പോൾ അമ്പരന്നു പോയി..അനുജൻമാർ ഉണ്ടാകുക ഭാഗിയം തന്നെ.. സുന്ദരൻമാർ അയ
അനുജൻമാർ ഉണ്ടാകുക മഹാഭാഗിയവും.. ലോകത്തിന്റെ
വിവിധ ഭാഗത്ത് നിന്നും അലകൾ പോലെ സ്നേഹം തേടി വരുന്നു.. ഇത് എന്റെ ഭാഗ്യ സമയം ആണ്..രാത്രി മുഴുവൻ അവൻ എനിക്ക് വേണ്ടി എന്റെ ബ്ലോഗിറെ മുഖം മിനുക്കുന്നു..അവനോടു സംസാരിക്കുമ്പോൾ എന്റെ
ചുമലുകളുടെ പിൻ ഭാഗം വേദനിക്കുന്നു.. ഈ അഗാധ വാത്സലിയ ത്തിനോടുവിൽ എനിക്ക് ചിറകുകൾ മുളക്കുവാൻ ആയിരിക്കും..ഒടുവിൽ
രാത്രി യുടെ യാമങ്ങളിൽ ഞാൻ ഈ ഭൂമിക്കു മേലെ പറന്നു ഓരോ ഭാവനങ്ങളിനും.. ചെല്ലും.. എന്റെ ഉറ്റ ബന്ധുക്കളെ കാണാൻ
ഫൈക്കുകൾ പിന്നീടു ഒർജിനലിനെ വെല്ലുന്നവർ ആണ് എന്ന്
തെളിച്ചു .. അല്ലെങ്കിൽ തന്നെ സ്നേഹിക്കാൻ എന്തിനാണ് മുഖം.. പിന്നീടു എല്ലാ മുഖം മൂടികളും
അഴിഞ്ഞു വീണ കുറെ ബന്തങ്ങൾ.
പിന്നെ
ഇവിടെ വന്നു എനിക്ക് കിട്ട്ടിയ മറ്റൊരു ഗിഫ്റ്റ് ആണ് ഭ്രാന്തൻ..
. സെബു
അച്ഛൻ..
അനിജൻ ചേട്ടൻ.. സഫീർ, ഷരീഫ്, ഡാനി.. മുഖം ചുളിച്ചു കുസ്രതി പറയുന്നു ശരത്തും, അസ്ലുവും.. ഇക്കാക്ക എന്ന് വിളിച്ചു
ചിലപ്പോൾ ചിരച്ചുകൊണ്ടും ചിലപ്പോൾ കരഞ്ഞു കൊണ്ടും എന്റെ
ഇൻബോക്സിൽ വന്നുപോകുന്ന ഒരു കുഞ്ഞു പെങ്ങൾ.. അങ്ങനെ അങ്ങനെ പേര് എടുത്തു പറയാൻ
കഴിയാത്ത ഒരു പാട് പേർ…..
സ്നേഹത്തിന്റെ ഭാക്ഷ സംസാരിക്കുന്നതു കൊണ്ടാവാം..
ഞാൻ വെട്ടി വെട്ടി വായ്ത്തല തേഞ്ഞ ഒരു കോടാലി
ആണ്...അത് മനസിലാക്കുന്നത് കൊണ്ടും ആവാം ഈ
ഹ്രദയങ്ങളിൽ എല്ലാം സ്നേഹം എന്ന എന്റെ സമ്പാദ്യം
ഞാൻ ഡേപോസിറ്റ് ചെയ്യുന്നു. നാളെ അത് അല്പ്പം പലിശയും ചേർത്ത് മടക്കി ലഭിക്കും
എന്ന് കരുതുകയും ചെയ്യുന്നത്.അത്തരം സംബാധ്യങ്ങൾ എല്ലാം ഇവിടെ ആണ്.
വേദനകളും
ഉണ്ടായിട്ടുണ്ട്.. എന്റെ സഞ്ചാരത്തിന്റെ വേഗം
അയഞ്ഞതാക്കിയ അനുഭവങ്ങൾ.. സുധിയുടെ
ഒളിച്ചു പോക്ക്, എന്റെ പ്രിയ മിത്രത്തിന്റെ ജീവിത നൈരാശ്യം ബാധിച്ച പോസ്റ്റുകൾ.. ചില
കൊലവിളികൾ ,അധിക്ഷേപങ്ങൾ, അവഗനകൾ, ഉന്നതർ എന്ന് ഞാൻ കരുതുന്ന ചില വ്യക്തികളെ വിഷമിപ്പിച്ച
അട്മിനികളുടെ ധിക്കാരം.. ഇത്തരം കാരിയങ്ങൾ
എല്ലാ ഇവിടെ എഴുതുന്നതിലൂടെ നിരത്തിലെ കുപ്പത്തൊട്ടിയിൽ എറിയുകയാണ്.. അത് അവിടെ
കിടന്നു ചീഞ്ഞു നാറാതെ ഇരിക്കട്ടെ..
ചില അഡ്മിൻ എങ്കിലും നിരാശ പെടുത്തി.. അവരുടെ കരിഞ്ഞ
ദൈന്യ മുഖങ്ങളെ അനുകമ്പയോടെ കാണുന്നു..
ഒന്ന് എനിക്ക്
പറയാൻ ഉണ്ട്.. രണ്ടായിരത്തോളം പേരുള്ള ഈ ഗ്രൂപ്പിൽ
കൂടിയാൽ നൂറു പേര് ഉണ്ടാകും വന്നു പോകുന്നവർ..
ബാക്കി..??? ആളെ കൂട്ടുന്നതുകൊണ്ട് ഒരു കാര്യവും ഇല്ല.. ജാധക്കും വഴിതടയലിനും അക്കെ അംഗ ബലം നന്നായിരിക്കും പ്കഷെ.... പാലിൽ വെള്ളം ചേർത്താൽ ഗുണം കൂടുകയില്ല.. ഉള്ളത്
മായം ആവുകയും ചെയ്യും.
ഇത് ചാവേറുകളുടെ
കാലം ആണ്.. പരസ്പരം ഒറ്റികൊടുത്തു വെട്ടിപിടിക്കുന്ന
കാലം........ ഇന്നലെവരെ സ്വന്തം ആയിരുന്ന ഒരു
ഗ്രൂപ്പ് മറ്റാരുടെയോ ആയി എന്നൊരു കഥകേട്ടു.. പരസ്പരം നാളെ പിരിയേണ്ടി വന്നാലും ചാവേറുകൾക്ക്...ഇത് ഒറ്റികൊടുക്കില്ല എന്ന് ഇതിന്റെ ഭരണ യന്ത്രം തിരിക്കുന്നവർ ഒരു തീരുമാനം എടുക്കാൻ അപേക്ഷിക്കുന്നു..
.
കുറച്ചു
ദിവസങ്ങള് ആയീ ഞാൻ മറ്റൊരു ഗ്രൂപിനെ തേടുക ആയിരുന്നു..നീര് വറ്റിയ ജലാശയങ്ങൾക്കരുകിൽ നിന്നും .പലായനം ചെയ്യുന്ന നാടോടികളെ പോലെ..
കടത്തോഴിക്കുന്ന പോസ്റ്റുകളിൽ നിന്ന് കാംബുള്ളവ കാണാതെ ആയപ്പോൾ ഞാൻ അസ്വസ്ഥനായി. അവരുടെ ഇൻബോക്സിൽ
ചെന്ന് ഞാൻ അന്നോഷിച്ചു. പല പ്രതിഭകളും വിട്ടു നിൽക്കുകയാണ് .ഒരു പടിയിറക്കത്തിനു തിടുക്കം
കൂട്ടി.. അവരെ ഒക്കെ തിരികെ കൊണ്ടുവരാൻ കഴിയണം.. കാതൽ കുറച്ചേ ഉള്ളു.. അർഹിക്കുന്ന ബഹുമാനത്തോടെ അവ സംരക്ഷിക്കപെടണം. അവർ പോയാലും ഒരു
ചുക്കും ഇല്ല എന്നത് പൊന്മുട്ട ഇടുന്ന താറാവിനെ കശാപ്പു ചെയ്യുന്ന്നതിനു സമം ആയിരിക്കും.ഒളിച്ചിരിക്കുന്ന
ആയിരംങളേക്കാൾ വെളിച്ചത് വരുന്ന പത്തുപേർ ആണ് .നല്ലത് .
.
മറ്റൊരു ഗ്രൂപ്പ് കണ്ടെത്താൻ എനിക്കായില്ല.. അമ്രതു
കുടിച്ചു രുചി പിടിച്ച എന്റെ നാവിനു പച്ച വെള്ളം രുചിക്കുമോ..???
ഇപ്പോളെങ്കിലും
ഇത് വർക്ക് ഷോപ്പിൽ കയറ്റി അറ്റകുറ്റം തീർത്തു എടുക്കണം എന്ന് തോന്നിയതിൽ അഭിനന്തനം..
എല്ലാ ഭാവുകങ്ങളും.
.
NB( മൂർത്തിയെക്കൾ വല്യ ശാന്തി ഉള്ള കാലമാ...ഇതും വായിച്ചു ആരും എന്റെ
മെക്കിട്ടു കയറാൻ വരണ്ട.. ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും.എന്നാണല്ലോ. അത്തരം ഒരു
ചിരി എന്ന് കരുതിയ മതീ.. :-(
No comments:
Post a Comment