"പ്രവാസി"
വിലനിലവാരം തോണ്ടോടും തൊണ്ടില്ലാതെയും
നാലു ദിവസം
മുൻപാണ് ഞാൻ പതിനഞ്ചു ദിവസത്തെ ലീവിന് നെടുംബാശ്ശേരി എയർ പോർട്ടിൽ ഇറങ്ങിയത്.. എന്നെ
കണ്ടിട്ട് സ്വർ ണ്ണം കള്ള കടത്തു കാരൻ എന്ന സംശയം തോന്നിയതിനാൽ ആവാം കഴുത്തിൽ ഇട്ട
ചെയിനും മോതിരവും ഊരി തൂക്കിച്ചു.. പതിനായിരം കൊടുക്കാമെങ്കിൽ ബാഗ് തുറക്കാതെ എല്ലാം
ശെരി ആക്കി തരാം എന്ന് പറഞ്ഞു.. ബാഗ് തുറന്നു പരിശോദിച്ചു.. ഒന്നും കണ്ടെത്താതെ പോയ്ക്കോളാൻ
പറഞ്ഞു.. വാരി നിരത്തിയ സാധങ്ങളും തുറന്ന പെട്ടിയും ആയി ഞാൻ പരിഹാസ കഥാപാത്രമായി ആളുകളുടെ
മുന്നിൽ നിന്നത് മിച്ചം.
സത്യത്തിൽ
പ്രവാസികൾക്ക് ഇത് പീഡന കാലം ആണ്.. ഇങ്ങനെ ആണെങ്കിൽ ഇനി നാട്ടിലേക്കു വരാതിരിക്കാം.
സർക്കാരിനും പ്രവാസിയിൽ നിന്ന് പണം മാത്രം മതീ. കുവൈറ്റിൽ നിന്ന് സൌദിയിലേക്ക് പറിച്ചു
നടൽ ആണ് എന്ന് പറഞ്ഞപ്പോൾ എന്റെ സുഹ്രത്തുക്കൾ ചോദിച്ചു.. "മതിയാക്കികൂടെ, അഞ്ചു
വർഷം ആയില്ലേ...".ഞാൻ ഇത് കേൾക്കാൻ ആഗ്രഹിച്ചത്
എന്റെ ഉറ്റ ബന്തുക്കളിൽ നിന്നാണ്.. അവർ ആരും അങ്ങനെ പറഞ്ഞില്ല.. മാത്രം അല്ലാ പണം സംബാധിക്കാൻ
ഉത്തമ രാജ്യം ആണ് സൗദി എന്ന സന്തോഷത്തിൽ ആണ്. ഇനി എന്റെ ബാങ്ക് അക്കൗണ്ട്‌കൾ ഇരട്ട
പ്രസവിക്കും എന്ന് അവർ കരുതുന്നു.. അതുകൊണ്ട് തന്നെ പ്രവാസത്തിനുള്ളിലെ പ്രവാസം തുടർന്നേ
പറ്റു..
ഇത്തരം
സംഭവങ്ങൾക്ക് എതിരെ പ്രതികരിക്കണം എന്ന് ചില
കാണികൾ ഉപദേശിച്ചു.. എങ്ങനെ പ്രതികരിക്കണം ..? പരാതി കൊടുത്തോ..?പരതികൊടുത്തൽ ഒന്നും ഒരു പ്രയോജനവും ഉണ്ടാവില്ല. സമരം ചെയ്യാൻ ഞാൻ രാഷ്ട്രിയ
പ്രതിനിധി ഒന്നും അല്ല... പിന്നെ നിരാഹാര സമരം
അനുഷ്ട്ടിക്കം.. സാംസ്കാരികനായകന്മാരോ, നേതാക്കളോ നിരാഹാരം കിടന്നാൽ എന്തെങ്കിലും പ്രയോജനം
ഉണ്ടാകുമായിരിക്കും... ഞാൻ ഒക്കെ നിരാഹാരം
കിടന്നാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ലെന്നു മാത്രം അല്ല പട്ടിണികിടന്നു മരിക്കും..നഷ്ട്ടം
എന്റെ കുടുംബത്തിനും..
പണ്ടൊക്കെ നാട്ടിൽ വരുന്നു എന്നറിയുമ്പോൾ എല്ലാവരും
ആവിശപെടുക മദ്യ കുപ്പികൾ ആയിരുന്നു.. ഞാൻ മദ്യം
കഴിക്കാറില്ല.. ഹറാമാണ്. അതുകൊണ്ടുതന്നെ ഞാൻ അവ കൈ കൊണ്ട് തൊടുകയോ മറ്റാർക്കും സമ്മാനിക്കാറും ഇല്ല.. എങ്കിലും ഏതു എയർ പോർട്ടിൽ ഇറങ്ങിയാലും ഏറ്റവും മനോഹരമായ കടകൾ മദ്യം വിൽക്കുന്ന കടകൾ തന്നെ ആയിരിക്കും.. അവക്കിടയിലൂടെ നടന്നു മനോഹരമായ
കുപ്പികളുടെ ഭംഗിയും അവയുടെ വിത്യസ്ഥമായ പേരും ഞാൻ ശ്രദ്ധിക്കാറുണ്ട്. മദ്യ കുപ്പികൾ സംമാനിക്കാത്തത് കൊണ്ട് തന്നെ പല ബന്തങ്ങളും തകർന്നിട്ടും ഉണ്ട്. ഇതുമൂലം നാട്ടിൽ എനിക്കിവിടെ തൂപ്പ് ജോലി ആണ് എന്നും കെട്ടിടം പണി ആണ് എന്ന് ഒക്കെ പല കിമ്പദന്തികളും കളും പരന്നിട്ടും ഉണ്ട്. കുറച്ചു
ഡോളറുകൾ അല്ല പ്രശനം.. പാഷാണം എത്ര മനോഹരമായി പായ്ക്ക് ചെയ്താലും അമ്രതു ആവുകയില്ല എന്നത് തന്നെ..
ഈ തവണ കൂടുതൽ
പേരും അവിശ്യപെട്ടത് മുടി കറുപ്പിക്കുന്ന പൊടികളും ദ്രാവകങ്ങളും ആയിരുന്നു. പല ക്ഷീണിച്ച
ചളുങ്ങിയ മുഖങ്ങളുടെയും മുടി കറുത്ത് സുന്ദരം ആയിരിക്കും.. കൂടെ ഉള്ള തിരുവന്തപുരം
കാരൻ ഇന്നലെ എന്റെ മുടികളിൽ ഒന്ന് നരച്ചതായി കണ്ടെത്തി തന്നു..അകാല വാർദ്ധക്യം എനിക്കും
സംഭവിച്ചോ..?കണ്ണാടിയിൽ നോക്കി ഞാൻ ഉറക്കെ
സമാധാനിച്ചു.. " ഒന്നേ ഉള്ളു.. ഭാഗ്യനര ആണ്..കണ്ണാടി നോക്കുമ്പോ ഞാൻ തന്നെ ചോദിക്കാറുണ്ട്..
" ഇതാണോ സഞ്ജു..? ക്ലാസ്സിലെ സമർഥനായ വിദ്യാർഥി, SFI യുടെ കരുത്തനായ നേതാവ്..?
തിരുവതാം
കൂറുകാർക്ക് പുച്ഛം പ്രകടിപ്പിക്കാൻ അവരുടെതായ മാർഗം ഉണ്ട്.പ്രത്യേകിച്ചും. തിരുവന്തപുരം
,കൊച്ചി നിവാസികൾക്ക്.. അവർ അത് ഒരു കല ആയി കാണുന്നു.. വടകോട്ടു സഞ്ചരി ക്കും
തോറും പുച്ച ഭാവം മാഞ്ഞു വരുന്നതായി കാണാം..മലബാറിൽ എത്തുമ്പോൾ പുച്ഛം ഇല്ലാ എന്ന്
മാത്രം അല്ല.. സ്നേഹവും ലഭിച്ചു തുടങ്ങും..മലപ്പുറം ,കോഴിക്കോട് എത്തും ബോളെക്കും സ്നേഹം
ഉണ്ടെന്നു വിളംബരം ചെയ്യുന്നു പുഞ്ചിരികളും ലഭിച്ചു തുടങ്ങും.. കൊച്ചി സുന്ദരമായ എന്നാൽ
ക്രൂരമായ ഒരു നഗരിയും കൂടി ആണ്.. മലബാറിന്റെ കാരുണ്യം അന്ധമായ കാരുണ്യം ആണ്..
പ്രവാസികളെ
തകർക്കുന്നത് വിരഹം മാത്രം അല്ല.. ചില ബന്തുക്കളും സർക്കാരും പിന്നെ പണം അപേക്ഷിക്കുന്നവരും ആണ്.. ഈയിടെ തിരുവനതപുരംകാരൻ
ആയ നിതിൻ കണ്ണൻ എന്ന യുവാവ് ആവിശ്യ പെട്ടത് 25,000 രൂപ യാണ്.. ആ യുവാവിനെ എനിക്കുപരിചയം
ഇല്ല..ഹൈ എന്നാ മെസ്സജിനു പകരം ഹൈ എന്ന് തിരിച്ചു
അടിച്ചു..സർക്കാർ ജോലി തരപെടുത്താൻ ആയി പാലോട് രവി MLA ക്കു കൊടുക്കാൻ എന്നാണ് പറഞ്ഞത്.. ഞാൻ അറിഞ്ഞിടത്തോളം
MLA രവി ഒരു ശുദ്ധ മനസ്സിന് ഉടമയാണ്.. 6 ആം
തിയതിക്ക് അകം പണം കിട്ടണം .ഇന്ന് തന്നെ ഇടണം. അവൻ ആക്രോശിച്ചു.. ഞാൻ ഒന്നും
പറയാതെ സംസാരം അവസാനിപ്പിച്ചു. ഇന്നലെ രാത്രി എനിക്ക് ഒരു സന്ദേശം ലഭിച്ചു ഞാൻ അവന്റെ ജീവിതം തകർത്തു..ജോലി നഷ്ട്ടപെട്ടു
എന്ന്.. രണ്ടു ദിവസം മാത്രം പരിചയം ഉള്ള ഞാൻ.. എങ്കിലും ഞാൻ അസ്വസ്ഥനായി സന്ദേശം വഴിയും വിഷ ദംശനം ഏൽക്കും എന്ന് എനിക്ക് മനസിലായി
നാട്ടിൽ
ആയതു കൊണ്ട് കൈലാസ നാഥൻ എന്നെ സീരിയൽ ശ്രദ്ധിക്കാൻ പറ്റി.. സതിയെ പരിഞ്ഞ ശിവൻ കാട്ടികൂട്ടിയ പരാക്രമം കണ്ടു ഞാൻ പ്രവാസികളെ നമിച്ചു പോയി.. ഇശ്വരൻ മാർ ഇങ്ങനെ ആണ് എങ്കിൽ മനുഷ്യർ...
അൽപ്പ പ്രാണികൾ..ഇശ്വരനും വേണം ചുമലിൽ വീഴാൻ ചൂടുള്ള ഒരു കൈതലം.. ഭക്ഷണം വിളംബാൻ വളയിട്ട
കൈകൾ………
sanjupraveen7@gmail.com
Be continued…..
No comments:
Post a Comment