ജീവിതത്തിന്റെ തറ ക്ലാസ്സ് ടിക്കറ്റ് എടുത്തവർ..ആശ്രിതർ!!!!!
സ്കാൻ നിങ്ങ് എന്നപേരിൽ എന്നെ ഇളം നീലചായം തേച്ച ഒരു മുറിയിൽപൂട്ടിയിട്ടത്
കൊണ്ട് ഒന്നും എഴുതാനും കഴിഞ്ഞില്ല.. ഏതെങ്കിലും എഴുതി ഇവിടെ പോസ്റ്റ്
ചെയ്യുക എന്നത് ഒരു ദീപാരാധന തോഴുത സുഖം ആണ് എനിക്ക് തരുന്നത്.. കാരണം
ആർക്കൊക്കയോ ഞാൻ വേണ്ടപെട്ടവൻ ആണ് എന്ന തോന്നൽ എനിക്ക് ഉണ്ടാക്കുന്നു..
പത്തു പേർ അത് വായിച്ചു എന്ന് രേഖ പെടുത്തുമ്പോൾ ഞാൻ നിർവ്രതി കൊള്ളുന്നു..
കാരണം പത്തു പേരുടെ മനസ്സിൽ എങ്കിലും ഞാൻ ഇന്ന് ഓർക്കപെട്ടല്ലോ..
അപകടത്തിനു ശേഷം എന്റെ ഓർമ്മ കമ്മി ആണ്.. ഈ മുറിയിലേക്ക് കയറ്റുമ്പോൾ
മനോഹര മായ ഒരു കഥ എന്റെ മനസ്സിൽ വന്നതാണ്.. അനാഥനും സമ്പന്നനും അയ ഒരു
അനാഥൻ ആശുപത്രി കിടക്കയിൽ മരിക്കാൻ എത്തുന്ന ഒരു കഥ..ഒരു നേഴ്സിനു അയാളോട്
തോന്നുന്ന പ്രണയം.. മരണത്തിനു തൊട്ടു മുൻപ് അനാഥത്വ ബോധം വെടിഞ്ഞു അവളുടെ
കൈയ്യിൽ നിന്ന്നും ഗംഗജെലവും വാങ്ങി കുടിച്ചു മരിക്കുന്ന ഒരു അർബുദ ബാധിതൻ
അയ യുവാവിന്റെ കഥ..
പക്ഷെ ഈ മുറിക്കു പുറത്തിറങ്ങിയതും ഞാൻ
എല്ലാം മറന്നു.. മരണം സംവിധാനം ചെയ്ത ആ യുവാവിന്റെ പ്രണയ രംഗങ്ങൾ..
അനാഥത്വം വെടിഞ്ഞുള്ള മരണം.. എല്ലാം മറന്നു.. കണ്ണുകൾ ആണെങ്കിൽ വേദനിച്ചു
കൊണ്ട് മുഖത്തേക്ക് വീണു കിടക്കുന്നതായി എനിക്ക് അനുഭവപെടുന്നു.. എന്റെ
ആവിശ്യ പ്രകാരം വാങ്ങിയ പേപ്പറുകളും പേനകളും മേശപുറത്തുണ്ട്..പക്ഷെ
കഥാപാത്രങ്ങൾ എവിടെ പോയി .എവിടെ പോയി ഒളിച്ചു അവർ എല്ലാം.. .? തകർന്ന
തലച്ചോറിൽ നിന്ന് കഥാപാത്രങ്ങൾ ഇനി പുറത്തു വരില്ലേ..
.. ഞാൻ
ഭയപെടുന്നു.. ശുഭ രാത്രി എന്നും സുപ്രഭാതം എന്നും ഞാൻ എഴുതി പോസ്റ്റ്
ചെയ്താൽ നിങ്ങൾ എന്നെ ഓർമ്മിക്കുമോ..? മിത്രങ്ങളിലെ മിത്രം ആയി.. ഉറ്റ
ബന്ധുക്കളിലെ ബന്ധു വായി .. നിർമാല്യം പോലെ നിങ്ങളുടെ മനസിന്റെ
ശ്രീകൊവിലുകളിൽ നിന്നും ഞാൻ തുടച്ചു മാറ്റ പെടുകയില്ലേ..
ഹ്രദയത്തിൽ വസിക്കുന്ന ജീവി ആണ് ഞാൻ. ഹ്രദയത്തിൽ നിന്ന് ഹ്രദയ ത്തിലേക്കു
സഞ്ജരിക്കുന്നവൻ..മോനെ എന്നും ചേട്ടായി എന്നും ഉള്ള വിളികൾ പ്രതി ഭലം ആയി
ലഭിച്ചു തുടങ്ങിയത് ഈ എഴുത്ത് കൊണ്ട് തന്നെ ആണ്..സ്നേഹം ഭിക്ഷ യാജിക്കാൻ
ഞാൻ ഇഷ്ട്ട പെടുന്നില്ല..വാക്കുകൾ വില ആയി തന്നു ഞാൻ സ്നേഹം വാങ്ങുന്നു..
കേരളത്തിൽ ഞാൻ ക്രുശിക്കപെട്ടു.. കഴിഞ്ഞ വരവിനു ശേഷം മടങ്ങുമ്പോ
ഉമ്മറ തൂണിൽ പൊത്തി പിടിച്ചു നിന്ന് അമ്മമ്മ ചോദിച്ചു " വിഷുവിനു
മടങ്ങില്ലേ മോനുട്ട..? വന്നോളുട്ടോ.." എന്റെ ജീവിതത്തെ എന്നെ ക്കാൾ
സ്നേഹിച്ച ആ പാവത്തെ വിഷമി പ്പിക്കണ്ടാ എന്ന് കരുതി " വരാം അമ്മമ്മേ.. "
എന്ന് പറയുമ്പോൾ ആറുമാസത്തിനകം ഒരിക്കൽ കൂടി വന്നു പോകുവാൻ ഉള്ള വിമാന
കൂലി എന്റെ കൈവശം ഉണ്ടാവില്ല എന്ന് ഓർത്തു.
വിഷുവിനു മുൻപ് തന്നെ
അമ്മമ്മ മരിച്ചു. ആ വർഷം വീട്ടു മുറ്റത്തെ കൊന്ന പോലും പൂത്തില്ല..
അമ്മമ്മ മരിച്ചപ്പോ കൊന്നയും , തറവാട്ടിലെ ആശ്രിത ജോലിക്കാരും
കരഞ്ഞു..തറവാട്ട് കുളത്തിലെ സ്ഥിരം താമസകാരായ നീർകോലി ക്കുടുംബവും
തവളകളും കരഞ്ഞു.നന്ദി കേട്ട പുത്രന്മാരും പൌത്രന്മാരും നിർവികാരതയോടെ
നോക്കി നിന്നു.. ഇരുപത്തി ഒന്നാം വയസിൽ വിധവ അയ ആറു പുത്രൻ മാരുടെ
അമ്മ..അറുപത്തി എട്ടാം വയസിൽ ആ ദേഹവും തീ ഭക്ഷിച്ചു.. ആയിരം വുഷ്ണുനാമം
ചൊല്ലിയാൽ മോഷത്തിലേക്ക് ഒരു പടി ആയി എന്ന് അമ്മമ്മ പറഞ്ഞു..എത്ര പടി
അവശേഷിക്കുന്നു എന്ന് അമ്മമ്മക്കു അറിയില്ലായിരുന്നു.. ഗുരുവായുരപ്പൻ
അമ്മമ്മയെ സമർത്ഥം ആയി പറ്റിച്ചതാണ് എന്ന് എനിക്ക് മാത്രം മനസിലായി..
സദ്‌വ്രതർ മാത്രം ജനിച്ചു ജീവിച്ചു മരിച്ച ആ തറവാട്ടിൽ തന്നെ ഈ
അസുരവിത്തും ജെനിച്ചു.. അമ്മമ്മയെ ആരും ഓർക്കുന്നുണ്ടാവില്ല.. തറവാടിന്റെ
മര ഉരുപ്പടികൾ മക്കൾ പൊളിച്ചു വില്ക്കുന്നത് കണ്ടു മൂക്കത്ത് വിരൽ വച്ച്
ശിവ ശിവ എന്ന് പിറുപിറുത്തു..നാട്ടുകാർ.....ആ തൊടിയിലും പറമ്പിലും
ജീവിച്ചവർ.......
ആശ്രിതർ..... ജീവിത കൊട്ടകയിൽ തറ ക്ലാസ്സ് ടിക്കറ്റ്
എടുത്തവർ .. ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കാനും , പൊട്ടി കരയാനും
അറിയാവുന്ന ഭാഗിയവാൻമാർ . അവർ ഓർക്കുന്നുണ്ടാവും അമ്മമ്മയെ..
sanjupraveen7@gmail.com