"കടുകിൻ പൂവിന്റെ മണം ഉള്ള ഒരു കത്ത് ,അതിർത്തിയിൽ നിന്ന്”
എട്ടു വർഷം മുൻപ് എന്റെ സ്കൂളിൽ മനോഹരമായ ഒരു ആചാരം ഉണ്ടായിരുന്നു..
എല്ലാം കുട്ടികളും സൈനികർക്ക് കത്ത് എഴുതുക..അങ്ങനെ എനിക്കും കിട്ടി ഒരു
സൈനികന്റെ അഡ്രെസ്സ്. പേര് ഇവിടെ വെളിപെടുതുന്നില്ല.. ജീവിതത്തിന്റെ ഒരു
ഭാഗം വടക്കേ ഇന്ത്യയിൽ ആയിരുന്നത് കൊണ്ടും അത് രക്ഷാ ബന്തൻ സമയം ആയതു
കൊണ്ടും.. ഞാൻ ആശംസകളോട് ഒപ്പം പട്ടു നൂലുകളിൽ തീർത്ത ഒരു രാഖിയും അയച്ചു
കൊടുത്തു.. അതിനു മറുപടി ആയി എനിക്ക് ഇങ്ങനെ ഒരു കത്ത് ലഭിച്ചു..
അതിന്റെ തർജ്ജമ ഇപ്രകാരം ആണ്..
പ്രിയപ്പെട്ട മോനു.( Monu is my pet name in home ).
ആശംസകളും രാഖിയും കിട്ടി.. ഞാൻ എന്റെ സുഹ്രത്തിനെ കൊണ്ട് എന്റെ കൈയിൽ
അണിയിച്ചു.. നിന്നെ ഞാൻ കണ്ടിട്ടില്ല.. മനസ്സിൽ ഒരു പാട് സ്നേഹം ഉണ്ട്..
നന്നായി പഠിക്കണം നിന്റെ നിഷ്കളംക മുഖം മനസ്സിൽ ഉണ്ട്.
.കാളി മാതാവ് അനുഗ്രഹിക്കട്ടെ.
സുബേദാർ..............
അതിനു ശേഷം രണ്ടു വർഷം ഞാൻ ഇത് തുടർന്നു.. ഈ രാഖി അയക്കൽ.. പിന്നെ രക്ഷ
ബന്തൻ സമയം ആവുന്നതിനു ഒരു മാസം മുൻപ് എനിക്ക് കത്ത് ഇങ്ങോട് വരാൻ..
തുടങ്ങി.. രക്ഷാ ബന്തൻ തീയതിയും ഓർമിപ്പിച്ചു കൊണ്ട്..സ്കൂളുകൾ മാറി ..
അവസ്ഥ മാറി.. പലപ്പോളും രാഖി അയക്കാൻ ഓർമിപ്പിച്ചു കത്തുകൾ വന്നു..
വിദേശത്ത് ആയതു കൊണ്ട് പലതും കൈ പറ്റാൻ പറ്റിയില്ല.. നാട്ടിൽ വരുമ്പോൾ ഞാൻ
അത് വായിച്ചിരുന്നു.. സുബേദാർ ക്യാപ്റ്റൻ ആയതും ക്യാപ്റ്റൻ മേജർ ആയതും ഞാൻ
കത്ത് കളിൽ നിന്ന് അഭിമാനത്തോടെ മനസിലാക്കി..
പ്രവാസവും പ്രണയ
നൈരാശ്യവും എല്ലാം എന്നെ തളർത്തിയിരുന്നു.. അത് കൊണ്ട് തന്നെ രാഖി അയക്കാൻ
മിനകെട്ടില്ല... പട്ടു നൂലുകൾ തേടാൻ ഉള്ള മാനസികാവസ്ഥ , നിഷ്കള ങ്കത
എനിക്ക് കൈമോശം വന്നിരുന്നു..
എനിക്ക് അയാൾ മാപ്പ്
തന്നിരിക്കുമോ..? മാപ്പ് തരില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.. കത്ത്കളിൽ
ഭാര്യയെയും മക്കളെയും കുറിച്ച് പറഞ്ഞിരുന്നു.. അയാൾ ഒരിക്കലും തന്റെ
ആകുലതകളെ കുറിച്ച് എഴുതിയില്ല..
അന്നൊക്കെ എന്നെങ്കിലും ഒരിക്കൽ
എന്നെ കാണാൻ വരൂമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു... രാഖി കെട്ടിയ അനിയനു അവകാശ
പെടാവുന്ന ഒരു പെട്ടി മിട്ടായികളും കുറച്ചു കുങ്കുമ പൂവുകളും ആയി...
ഇന്ന് ഈ ആശുപതി കിടക്കയിൽ കിടന്നു വായിക്കാൻ വീണ്ടും കത്ത്.. അമ്മ അത് കൈ
മാറുമ്പോ നന്ദി കേട്ട എനിക്ക് എന്തിനു ജീവിതം മടക്കി തന്നു എന്ന്
ചിന്തിച്ചു പോയി.....
കഴിഞ്ഞ ഓഗസ്റ്റ് 15 രക്ഷാ ബന്തൻ
ആയിരുന്നു.. അയക്കാത്ത രാഖി കളെ കുറിച്ച് പരാതി പെട്ടില്ല.. അതിർത്തിയിൽ
തന്റെ ട്രുപിന്റെ കൂടെ ചെന്നെത്തിയിട്ടു മൂന്നര മാസ കാലം ആയി എന്ന് എഴുതി
.കട്ടക്ക് എന്നാ ഗ്രാമത്തിൽ കടുക് പൂക്കുന്ന സമയം ആണ് എന്ന് അറിയിച്ചു..
കടുക് പൂത്താൽ ഗ്രാമം മുഴുവൻ വസന്തത്തിന്റെ മണം വന്നു ചേരും......
ഭാര്യയോടും മക്കളോടും ഒപ്പം ഈ അനിയനു സ്നേഹം അയക്കുന്നു എന്ന് അറിയിച്ചു..
ഈ ആശുപത്രി കിടക്കിയിൽ ഇരുന്നു ഞാൻ എന്റെ നന്ദി കേടിനെ ഓർത്ത് കണ്ണുനീർ
വാർക്കുന്നു. ഞാൻ അയാളെ കണ്ടിട്ടില്ല... അയാളുടെ ഫോട്ടോ പോലും
കണ്ടിട്ടില്ല.. എന്നിട്ടും ഞങ്ങൾക്കിടയിൽ ഉള്ള സുദീർഖവും, സുദ്രടവും അയ
ബന്തത്തെ ഓർക്കുന്നു...
ഞാൻ അയച്ച രാഖികൾ കൈയ്യിൽ അണിയാറുള്ള
എന്റെ ജെഷ്ട്ട സഹോദരൻ സൈനികൻ ആണ്.. അത് കൊണ്ട് തന്നെ യുദ്ധം
ഇല്ലാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.. വർഷങ്ങൾ ആയി വാങ്ങി കൂട്ടിയ അണു
ആയുധങ്ങൾ വെറുതെ ഇരിക്കുന്നു.. നശിപ്പിക്കാൻ ആവാത്ത അവ പ്രയോഗിച്ചു കൊണ്ട്
ഉപേക്ഷിക്കാം .എന്ന് ഏതെങ്കിലും അയൽരാജിയങ്ങൾക്ക് തോന്നിയാൽ .....
വൈകിഎങ്കിലും ഞാൻ ഉടൻ എന്റെ ജെഷ്ട്ട സഹോദരന് പട്ടുനൂലീൽ തീർത്ത ഒരു
രാഖി ഉണ്ടാക്കി അയക്കും .. നന്ദി കേടിനു മാപ്പ് അപേഷിച്ചു മരണം വരെ
ഇനി ഇത് മുടക്കില്ല എന്ന് ഉറപ്പു കൊടുക്കും .
ചിലപ്പോൾ കടുകിൻ
പൂവിന്റെയും ചിലപ്പോൾ മഞ്ഞിന്റെയും,ചിലപ്പോൾ കുങ്കുമ പൂക്കളുടെയും
മണമുള്ള ഈ കത്തുകൾക്കും ഈ സ്നേഹത്തിനും അനന്ത കോടി നമസ്കാരം..എന്ന്
അറിയിക്കു......
sanjupraveen7@gmaial.com
No comments:
Post a Comment