എന്റെ കണ്ണുകളിൽ കർക്കിടക നിലാവാണ്..
ഇന്നു ക്രത്യം നാലു മണിക്ക് എന്റെ തല ചോറിനു പിന്നിൽ രണ്ടു ഗോളങ്ങൾ പൊട്ടി
തകർന്നതായി എനിക്ക് തോന്നി.. അതിനു ശേഷം കണ്ണുകളിൽ ഒരു മൂടൽ.. തിളങ്ങുന്ന
വെളിച്ചം എനിക്ക് അനുഭവ പെടുന്നു.. എനിക്ക് ആരെയും കാണാൻ
സാധിക്കുന്നില്ല.. ഒരു മൂടൽ മാത്രം.. ഞാൻ സമുദ്രത്തിനടിയിൽ കൂടി നീന്തുന്ന
ഒരു പ്രതീതി ആണ് ഉണ്ടായതു.. തലച്ചോറിൽ നിർകെട്ടു ബാധിച്ചത് കൊണ്ടാണ് ഇങ്ങനെ
ഇന്നു സഹതാപത്തോടെ എന്റെ ബന്ധുക്കൾ പറഞ്ഞു.. എന്റെ കണ്ണുകളിൽ കർക്കിടക
നിലാവാണ്..
മനുഷ്യർ ക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിർ വരമ്പുകൾ
കാഴ്ച ഉള്ളപോളും ഞാൻ കണ്ടിട്ടില്ല... പക്ഷെ കടലും, പൂക്കളും, മന്ത
ഹാസങ്ങളും.. എന്റെ ഉറ്റ മിത്രങ്ങളെയും ഞാൻ ആർത്തിയോടെ എന്നും നോക്കി
കണ്ടിരുന്നു.. ഇനി ഞാൻ എങ്ങനെ വായിക്കും.. എന്തെങ്കിലും എഴുത്തും..ഞാൻ
അന്ധനായി കൊണ്ടിരിക്കുന്നു.. അന്ധരെ സ്നേഹിക്കാൻ ആർക്കാണ് താത്പരിയം..
ജീവിതം ഇത്ര മോശപെട്ട ഒരു പ്രക്രിയ ആയി തീരു മെന്നു അറിഞ്ഞിരുന്നെങ്കിൽ
ഞാൻ സ്വയം മരിച്ചേനെ.. അപ്രതീഷിത മായി വന്നെത്തുന്ന സ്നേഹ സന്ദേശങ്ങൾ
മാത്രം ആണ് ഒരു സന്തോഷം.. ചേട്ടായി ഇന്നു വിളിച്ചിരുന്നവരും മറന്നു..ആത്മ
നിന്ദ ഒരു ചതുപ്പ് നിലം ആണ്.. കാൽ ഉറക്കുന്നില്ലാ എന്ന തോന്നൽ എന്നെ
ഭയപെടുതുന്നു.. ജീവിതം എന്ന ഞാണിന്മേൽ കളി ഇനിയും എത്ര നാൾ തുടരണം..
ബന്തുക്കൾ എന്നെ വന്നു കാണാറുണ്ട്. പഴങ്ങൾ സമ്മാനങ്ങൾ ആയി തരുന്നു മുണ്ട്.
ആലിംഗനങ്ങളും.. അവരുടെ നയനങ്ങളിൽ ഞാൻ ചുഴിഞ്ഞു നോക്കുന്നു സ്നേഹത്തിന്റെ
നനവ് അവയിൽ വറ്റി തുടങ്ങിയോ..? ആശ്ലഷത്തിനു അയവു വന്നുവോ..??സ്നേഹകുറവു
മാത്രം ആണ് ഞാൻ ഭയ പെടുന്ന വസ്തു.. മറ്റൊന്നും എന്നെ വീഴ്തുകയില്ല..
ഏറ്റവും അധികം ആത്മ വിശ്വാസം പ്രകടി പ്പിച്ചിരുന്ന എനിക്ക് കാലിടറി വീഴുവാൻ
അവകാശം ഇല്ല എന്ന് എനിക്കറിയാം..
കുവൈറ്റ് വിട്ടതോടെ ഞാൻ വിഷാദ
രോഗി ആയി മാറിയോ? എനിക്ക് പോവാൻ ഒരിടം ഇല്ലാതായത് പോലെ. ഏകാന്തത
ഭക്ഷിച്ചും കുടിച്ചു എത്രനാൾ ഞാൻ മുന്നോട്ട് ജീവിക്കും.. അനുകമ്പയുടെ പിച്ച
കാശും നീട്ടി മുന്നിൽ വരുന്നവരെ എന്ത് പറഞ്ഞു മടക്കി അയക്കും..
ഇവിടെയും ഞാൻ അമ്മമയുടെ അഭാവം അനുഭവിക്കുന്നു.. തളര്ന്നു പോയ
വഴിപോക്കർക്കു മുൻപിൽ അവസാനിക്കാത്ത തെന്നു തോന്നിപ്പിച്ച ഒരു പാത
ആയിരുന്നില്ലേ എന്റെ ജീവിതം.. വേലിയേറ്റ ത്തിനു ശേഷം തിരമാലകൾ കടൽകരയിൽ
വിതറിയ പാഴ്വസ്തുകളിൽ ഒന്നാണ് ആശുപത്രി കിടക്കിയിൽ വന്നടിഞ്ഞ എന്റെ ഈ
ശരീരം..
ഭാവിയിലേക്ക് മൂടൽ മഞ്ഞു വീണ കണ്ണുകൾ നട്ടു ഒരു വാതിൽ
പടിയിൽ ഞാനും നില്ക്കുന്നു.. തമ്പുരാനെ ഈ ദാസന്റെ സമീപത്തു ഒരു
നിമിഷത്തിനു ഒന്ന് തങ്ങുമോ..?
ഈ ദുഃഖ പർവ്വം എന്നും വായിക്കുന്ന
നിങ്ങളുടെ മുഖങ്ങളിലെ ചുളിവുകൾ ഞാൻ കാണുന്നു.. അറിയുന്നു.. കണ്ണുകളിലെ
വെളിച്ചം മുഴുവനും പോയില്ലെങ്കിൽ നാളെ ഞാൻ ഒരു മധുര വിഭവം പാചകം
ചെയ്യാം..@
No comments:
Post a Comment