എന്തെ മലയാളി മാത്രം ഇങ്ങനെ ആയീ..
.. ഓണക്കോടിയും, പൂക്കളവും, ഓണസദ്യയും ഒന്നും ഇല്ലാതെ ഒരു ഓണം കൂടി കടന്നു പോയി.. പ്രവാസ ജീവിതത്തിലെ 6 മത്തെ ഓണം.. ഇപ്പോൾ എനിക്ക് സങ്കടം ഒന്നും ഇല്ല.. കാരണം എന്റെ മനസിന് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.. മാറിയത് എല്ലാം പൂക്കളായീ വിരിഞ്ഞിട്ടും ഉണ്ട്.
.ഈ ആറു വർഷം കൊണ്ട് ശരീരത്തിനെ അല്പ്പം വയ്യാതെ ആയിട്ടുഒള്ളു.. മനസിന് ഒന്നും സംഭവിച്ചിട്ടില്ല......
മാറ്റങ്ങൾ സംഭവിക്കാത്ത എന്താണ് ഉള്ളത്.. മാറാൻ പാടില്ല എന്ന് വിശ്വസിക്കുന്നത് ആണ് ഏറ്റവും വലിയ പാപം..
പ്രക്രതി മാറുന്നില്ലേ...മനുഷിയന്റെ വളർച്ചയിൽ മാറ്റങ്ങൾ സംഭാവിക്കുന്നില്ലേ...? കേരളത്തിന് മാറ്റങ്ങൾ വന്നില്ലേ..? മലയാളിയുടെ ജീവിതം തന്നെ മാറീ.. ഭക്ഷണരിതികൾ മാറി.. ഒന്നിനും കൊള്ളാത്ത അമൂൽ ബേബികൾ നിറഞ്ഞു...
ഇതൊക്കെയാണെങ്കിലും മലയാളിയുടെ മനസിന് ഒരു വളർച്ചയും വന്നിട്ടില്ല എന്നതാണ് വാസ്തവം..
അഴുക്കു നിറഞ്ഞ മനസിന്റെ ഉടമകൾ ധാരാളം.. ഇത്രയും പറയാൻ കാരണവും പറയാം..
ഒരു ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിനു കമന്റ് ഇട്ടതു കൊണ്ട്
എനിക്ക് ഇന്ന് ഒരു തെറി കത്ത് മെയിലിൽ കിട്ടി..
തെറി കത്ത് വന്നപ്പോൾ സങ്കടം തോന്നി.. എനിക്ക് അയച്ചത് കൊണ്ട് അല്ല.. മലയാളിയുടെ മനോരോഗത്തിന് ഒരു മാറ്റവും സംഭവിചില്ലലൊ എന്ന് ഓർത്താണ് ഞാൻ സങ്കടപെട്ടത്.. ലോകത്തൊരിടത്തും ഇത്ര ഇടുങ്ങിയ മനസുള്ളവർ ഉണ്ടാവില്ല..
എന്തെ മലയാളി മാത്രം ഇങ്ങനെ ആയീ..
sanjupraveen7@gmail.com
No comments:
Post a Comment