"സഞ്ജു സത്തിയം പറയു, നീ ആരാണ്, എന്താണ് നീ ഇങ്ങനെ ...
സുധിയുടെ ചോദിയം കേട്ട് ഞാനും ഒന്ന് ഞെട്ടി.. സതിയതിൽ ഞാൻ ആരാണ്.. ഞാൻ അതെ കുറിച്ച് ഇത് വരെ ചിന്തി ചിട്ടുണ്ടയിരുന്നില്ല .. ശങ്കരനും , ബുദ്ധനും, വിവേകാനന്തനും ഒക്കെ ചോദിച്ചത് ഇതേ ചോദിയം ആണ്.. ഞാൻ ആരാണ്..? മരണമെത്തുന്ന അവസാനം നിമിഷത്തിനു മുൻപെങ്കിലും ഞാൻ ഇതിനു ഉത്തരം കണ്ട് എത്തിയേക്കാം..
ജീവിതം ഒരു മന്ത്ര ജലം ആണ്.. കുടിക്കുന്തോറും കുടിക്കുന്തോറും ദാഹം ഇരട്ടിക്കുന്ന മന്ത്ര ജലം.. ആർത്തിയോടെ അടങ്ങാത്ത ദാഹത്തോടെ ഈ ജലം ഞാനും വാരി വാരി കുടിക്കുന്നു.. ചിന്തി ച്ചിരിക്കാൻ പറ്റുന്ന ഒരു ബോധി വ്രക്ഷം ഈ കോണ്ക്രീറ്റ് കാടുകൾക്കിടയിൽ ഇല്ല.. 52 ഡിഗ്രി ചൂടിൽ ഏതെങ്കിലും കോണ്‍ക്രീറ്റ് വ്രക്ഷത്തിനു ചുവട്ടിൽ ഇരുന്നു ആലോചിച്ചാലും കറുത്തും കരുവാളിച്ചും ഞാൻ തളരും എന്നല്ലാതെ ഒരു ഉത്തരവും ലഭിക്കില്ല ... ചൂടിൽ വിയർക്കുകയും തണുപ്പിൽ വിറക്കുകയും ചെയ്യുന്ന ഒരു ജീവി..എന്ന് വേണമെങ്കിൽ പറയാം..വിശക്കുമ്പോൾ ഭക്ഷിക്കുകയും, നിലനില്പ്പിനു പ്രശനം ഉണ്ടാകുമ്പോൾ പ്രതികരിക്കുകയും, സ്വയംഭോഗവും സംഭോഗവും ചെയ്യുന്ന ഒരു ശരാശരി ജീവി..
സ്നേഹിക്കപെടാനും സ്നേഹിക്കുവാനും അതിയായി ആഗ്രഹിക്കുന്ന, സ്നേഹം നഷ്ട്ടപെടുമ്പോൾ വിലപിക്കുന്ന കണ്ണീർ ഒഴുക്കുന്ന ഒരു പ്രാണി.. എന്റെ തറവാട്ടിൽ നല്ലവർ മാത്രം ജെനിച്ചു.. എല്ലാവരും നല്ല പൂക്കൾ ആയി.. പക്ഷെ ആ ഉദിയാനത്തിൽ പൂ ആകെണ്ടിയിരുന്ന ഞാൻ മുള്ലായീ...
ഈയിടെ ജോസഫ് എന്നെ ഒരാൾ എന്നെ കാണാൻ വന്നു.. പെന്തക്രോസ്ത് ദൈവ സഭയിലെ അംഗമാണ് എന്ന് അറിയിച്ചു.. ദൈവത്തിനു സഭയുണ്ടെന്നും അതിൽ അംഗങ്ങൾ ഉണ്ടെന്നും ഈ സാത്താൻ (ഞാൻ) ആദിയമായി അറിഞ്ഞു..
കുഞ്ഞേ എന്നും ബ്രദർ എന്നും സംബോധന ചെയ്തു എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആണ് വന്നത് എന്ന് അറിയിച്ചു. ഞാൻ ഞെട്ടിപ്പോയി കാരണം 4000 ത്തോളം ആളുകൾ താമസിക്കുന്ന ഈ ഫ്ലാറ്റിൽ എന്നെ മാത്രം എന്തുകൊണ്ടാവും... ഈ ദൈവ ദൂതൻ തിരഞ്ഞെടുത്തത്.. രഹസിയമായി ഞാൻ ചെയ്തു കൊണ്ടിരുന്ന പൈശാചിക പ്രവർത്തികൾ ലോകം അറിഞ്ഞു തുടങ്ങിയോ എന്ന് ഞാൻ സംശയിച്ചു..
സമാനിയം തരക്കേടില്ലാത്ത സാലറിയിൽ , മുദീർ പോസ്റ്റിൽ വർക്ക് ചെയ്യുന്ന എന്നേക്കാൾ ദൈവ ദൂതന്മാരുടെ പ്രാർത്ഥന അർഹിക്കുന്ന ഒരു പാട് പേര് ഇവിടെ ഉണ്ടെന്നു ഞാൻ വിനയത്തോടെ അറിയിച്ചു.. അഹങ്കാരിയായ (അയാളുടെ ഭാക്ഷ യിൽ ) എനിക്കുവേണ്ടി സമയം നഷ്ട്ടപെടുത്തുന്നതിനെക്കാൾ പട്ടിണികൊണ്ട്, രോഗം കൊണ്ട് കഷ്ട്ടപെടുന്നവർക്ക് വേണ്ടി പ്രതിക്കാൻ ഞാൻ അപേക്ഷിച്ചു...
ആ ദൈവ സഭാ അംഗം എന്നെ പറഞ്ഞ തെറി ഇവിടെ വിവരിക്കാൻ സാധിക്കില്ല.. എനിക്ക് ഒരു കൂട്ടുകാരി സമ്മാനിച്ച ഒരു ക്ലേ യുടെ പൂ പാത്രം നിലത്തു എറിഞ്ഞു പൊട്ടിച്ചു ഡോർ വലിച്ചടച്ചു ആ പാവം ഈ സാത്താന്റെ കയ്കളിൽ നിന്ന് രക്ഷ പെട്ട് ഓടി.. പിന്നീടു ഉള്ള പ്രസംഗം കളിൽ എന്നെ പരമാർശിക്കാറുണ്ട് എന്ന് സുഹ്രത്തുക്കൾ പറഞ്ഞു..
പ്രിയപ്പെട്ട സുധീ ...... ,
എന്നെ നീ വിലയിരുതികൊളുക.. മനസിലായാൽ എനിക്കും പറഞ്ഞു തരിക.. ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണല്ലോ!!!!!!!...
sanjupraveen7@gmail.com
No comments:
Post a Comment