സംസ്ക്കാരം എന്ന കീറ മാറാപ്പ്
കേരളീയ സംസ്കാരം എന്ന് പറയുന്നത് ചുമരിൽ തൂക്കുന്ന കഥകളി മാസ്ക് മാത്രം അല്ല.. സംസ്ക്കാര നിർമ്മാണം തിരുവാതിര കളിയിൽ ഒതുങ്ങുകയും ഇല്ല.. മറ്റുള്ളവർക്ക് തെറി കത്തുകൾ എഴുതുന്നത് കേരളീയ സംസ്കാരം ആണോ...? അമ്മമാരുടെ മക്കളെ നടു റോഡിൽ വെട്ടി കൊല്ലുന്നത് ആണോ കേരള സംസ്കാരം.?. പാർട്ടി തിരിഞ്ഞു റോഡിൽ വെട്ടി മരിക്കുന്നതാണോ സംസക്കാരം..? അതോ എണ്ണം പറഞ്ഞു വെട്ടുന്നതോ..?
യുറോപിയൻ സംസ്കാരത്തെ പറ്റിയും അമേരിക്കൻ സംസ്കാരത്തെ പറ്റിയും പരമ പുച്ഛത്തോടെ സംസാരിക്കുന്ന കേരളീയർ അറിവില്ലായ്മ കൊണ്ട് മാത്രം നുണകൾ പറയുക യാണ്.. അവർ സംസ്‌കാര മഹിമയിൽ നമ്മളെ കവച്ചു വയ്ക്കും..
സ്ത്രീ കളെ വില്പന ചരക്കു ആക്കുന്നത് നമ്മൾ ആണ്.. ബസ്സിലും തിയറ്ററിലും വച്ച് സ്ത്രീകളുടെ പ്രഷ്ട്ടത്തിൽ നുള്ളി രസിക്കുന്നതും നമ്മൾ.. 6 മാസം പ്രായം മായ കുട്ടികളുടെ ജനനേന്ദ്രിയം വരെ തകർക്കുന്ന സംസ്ക്കാരം വേറെ എവിടെ ഉണ്ട്.. സ്ത്രീ കളോട് ലൈഗിക അഭിയർതന നടത്തുന്നവരിൽ കൂടുതലും പെൻഷൻ പറ്റിയ വ്രദ്ധൻമാർ ആണ്..ഇത് അല്ലെ കേരളീയ സംസ്കാരം..
മഹാബലിയെന്ന സദ്‌വ്രത്തനെ ചവുട്ടി പാതാളത്തിലേക്ക് അയച്ചത് കേരളരാജിയത്തിൽ നടന്ന സംഭവം അല്ലെ..? നല്ലവരായ ഭരണാധി കാരികളെ ചവുട്ടി പുറത്താക്കിയിട്ടുണ്ടോ അമേരിക്കയിൽ ? യുറോപ്പിൽ ?
കഴുകിതുടച്ച സ്ഫടികം പോലെ നിർമ്മലമാവട്ടെ നമ്മുടെ മനസ് .. എന്നിട്ടാവാം നമ്മുടെ സംസ്കാരത്തെ വാഴ്ത്തൽ.. ഈ സാംസ്‌കാരിക പ്രകടനങ്ങൾ നിലക്കട്ടെ.. ഗജ വീരന്മാർക്കു വിശ്രമം കൊടുക്കുക.. ഉദ് ഘാനത്തിന് നിലവിക്കു കൊളുത്തി നടു വേദനിച്ച മന്ത്രിമാരെ അവരുടെ ജോലിക്ക് വിടുക ..
മതം ദൈവത്തെ വളർത്തുന്നതിന് പകരം തളർ ത്തുകയാണ് ചെയ്യുന്നത്.. ദയവു ചെയ്തു ഇനിയെങ്കിലും ദൈവത്തെ തുറന്നുവിട്
ഇനിയെങ്കിലും പഴയ ഗുരുകുല കാലത്തേക്ക് മടങ്ങി പോവാം.. ഗുരുവിനെ സേവിച്ചും ഗുരുമുഖത്തുനിന്ന് പഠിച്ചും ഒരു പുതിയ തലമുറ ഉണ്ടാവട്ടെ.. അതിനു കഴിയില്ലെങ്കിൽ മാനും, മുയലും കാട്ടുപോത്തിനും കുട്ടികൾ ഉണ്ടാവട്ടെ..
മനുഷിയർക്കു കുട്ടികൾ വേണ്ട.മനുഷിയ വംശം നശിക്കട്ടെ.. . ..
sanjupraveen7@gmail.com
No comments:
Post a Comment